Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദയാവധത്തിനെതിരേ മാര്‍പാപ്പ

Picture

വത്തിക്കാന്‍ സിറ്റി: അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്നത് ഇറ്റാലിയന്‍ കോടതി പരിഗണിക്കാനിരിക്കെ ദയാവധത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

 

മരണം ആഗ്രഹിക്കുന്ന രോഗിയെ മരുന്നുപയോഗിച്ച് അതിനു സഹായിക്കാനുള്ള പ്രവണത പൂര്‍ണമായി ഒഴിവാക്കേണ്ടതാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി.

 

മരണം ഉറപ്പായ രോഗികള്‍ക്ക് അത് അനായാസമാക്കാനുള്ള നടപടികള്‍ പരിഗണിക്കാന്‍ ഇറ്റലിയിലെ ഭരണഘടനാ കോടതി ചൊവ്വാഴ്ച പ്രത്യേകം സെഷന്‍ വിളിച്ചിരിക്കുകയാണ്. എന്നാല്‍, ദയാവധം (യൂഥനേഷ്യ) എന്ന പദം ഇതിന് ഉപയോഗിച്ചിട്ടില്ല. റോമന്‍ കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള രാജ്യം ഇങ്ങനെയൊരു ചര്‍ച്ചയിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് സഭാധ്യക്ഷന്‍റെ നിര്‍ണായക പ്രതികരണം.

 

ദയാവധത്തിന്‍റെ വിഷയത്തില്‍ നിലനില്‍ക്കുന്ന നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോടതി ഇറ്റാലിയന്‍ സര്‍ക്കാരിന് ഒരു വര്‍ഷം സമയം അനുവദിച്ചിരുന്നതാണ്. ഈ കാലാവധി പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക സെഷന്‍ വിളിച്ചിരിക്കുന്നത്.

 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code