Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് ട്രമ്പ്   - പി പി ചെറിയാന്‍

Picture

ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ നിര പരാധികളായ പൗരന്മാര്‍ ക്കെതിരെ ഭീകര ഭീഷിണിയുയര്‍ത്തുന്ന റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാഷ്ടങ്ങളെ സഹകരിപ്പിച്ചു ശക്തമായ പോരാട്ടം തുടരുമെന്നും, അതിര്‍ത്തിയില്‍ സുരക്ഷിത്വം ഉറപ്പാക്കുന്നതിന് അമേരിക്കയും, ഇന്ത്യയും തുല്യപ്രാധാന്യമാണ് നല്‍കുന്നതെന്നും പ്രസിഡന്റ് ട്രമ്പ് പറഞ്ഞു .അതിര്‍ത്തിയിലൂടെയുള്ള അനധിക്രത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു.

 

ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോഡി സംഗമത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡണ്ട്..പതിനായിരങ്ങള്‍ പങ്കെടുത്ത ഏറ്റവും വലിയ സ്വീകരണമാണ് സംഘടകര്‍ ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത് .മോദിയെ സ്വാഗതം ചെയ്തകോണ്‍ഗ്രസംഗം സ്റ്റെനി ഹോയര്‍ ഇന്ത്യയുടെയും അമേരിക്കയുയും ജനാധിപത്യത്തിലും സെക്കുലറിസത്തിലുമുള്ള വിശ്വാസം പ്രശംസനീയമാണെന്നു ചൂണ്ടിക്കാട്ടി. ഗാന്ധിജിയേയും നെഹ്രുവിനെയും അദ്ദേ ഹം പേരെടുത്തു പറയുകയും ചെയ്തു.

 

ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങളില്‍ ഇല്ലിനോയിയില്‍ നിന്നുള്ള രാജാ ക്രുഷണമൂര്‍ത്തി മാതമാണ് എത്തിയത്. കഷ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിച്ച ന്യു യോര്‍ക്കില്‍ നിന്നൂള്ള കോണ്‍ഗ്രസംഗം ടൊം സുവോസിയും കോണ്‍ഗ്രസ് വുമന്‍ കരലിന്‍ മലനിയും എത്തി. ഒട്ടേറേകോണ്‍ഗ്രസംഗങ്ങളും സെനറ്റര്‍മാരും കെന്റക്കി ഗവര്‍ണര്‍ മാറ്റ് ബെവിനും പങ്കെടുത്തവരില്‌പെടുന്നു.

 

അമേരിക്കന്‍ നികുതിദായകര്‍ നല്‍കുന്ന പണം അനധിക്രത കുടിയേറ്റക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനു രാഷ്ടീയക്കാരനോ , രാഷ്ടീയ പാര്‍ട്ടിയോ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ഒരു വിധത്തിലും അംഗീകരികയില്ലെന്നു ട്രംപ് പറഞ്ഞു. അനധിക്രത കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു .

 

റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചപ്പോള്‍ മോഡി ഉള്‍പ്പെടെയുള്ള വര്‍ സീറ്റുകളില്‍ നിന്നും എഴുനേറ്റുനിന്നു കരഘോഷം മുഴക്കിയത് പ്രത്യേകം ശ്രദ്ധിക്കപെട്ടു .നേരത്തെ തീരുമാനിച്ച സമയത്തിനും വളരെ വൈകിയാണ് പ്രസംഗം ആരംഭിച്ചതു . ഇരുപതു മിനുട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ ഇന്ത്യയെയും , പ്രധാനമന്ത്രിയെയും വാനോളം പ്രശംസിക്കുന്നതിനു ട്രംപ് മറന്നില്ല . നരേന്ദ്ര മോഡിയാണ് ട്രംപിനെ പ്രസംഗത്തിനായി ക്ഷണിച്ചത് ഇന്ത്യന്‍ സമൂഹത്തിന്റെ ചിരകാല പ്രതീക്ഷയായ ഹൂസ്റ്റണില്‍ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക് നിരാശയായിരിന്നു മോദിയുടെ പ്രസംഗം

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code