Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോക്കസ് 2019- യുവജന സംഗമം സെപ്റ്റംബര്‍ 28-ന് ശനിയാഴ്ച

Picture

മിസ്സിസ്സാഗ : മിസ്സിസ്സാഗ സീറോ മലബാര്‍ എപാര്‍ക്കിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ വേദിയാകുന്നു. കാനഡയിലെ തന്നെ ഏറ്റവും വലിയ യുവജനസംഗമങ്ങളില്‍ ഒന്നായ "ഫോക്കസ് 2019" സെപ്റ്റംബര്‍ 28 ശനിയാഴ്ച സ്കാര്‍ബറോയില്‍ വച്ചാണ് നടത്തപ്പെടുന്നത്.


കാനഡയിലൂടനീളം വ്യാപിച്ചുകിടക്കുന്ന ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍, ഇന്റര്‍ നാഷണല്‍സ്റ്റുഡന്‍സ് ,കാനഡയില്‍ ജനിച്ചു വളര്‍ന്ന യുവതീയുവാക്കള്‍ , യുവദമ്പതികള്‍ ,യുവ അല്മായ നേതാക്കള്‍,വൈദികര്‍ തുടങ്ങിയവരുടെ സാന്നിധ്യം "ഫോക്കസ്" 2019 ന് മാറ്റുകൂട്ടും.

 

എപ്പാര്‍ക്കി ഓഫ് മിസ്സിസ്സാഗയുടെ യുവജനകത്തോലിക്കാപ്രസ്ഥാനമായ ടങഥങ ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉണര്‍വ്വ് പ്രദാനം ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ യുവജന സംഗമം സിറോ മലബാര്‍ കത്തോലിക്കാസഭയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നല്ല പ്രേരകശക്തിയായി മാറുമെന്നതിനു സംശയമില്ല .
യുവജനങ്ങളില്‍ ക്രിസ്തു കേന്ദ്രികൃതമായ കൂട്ടായ്മയും ഐക്യവും ബലപ്പെടുത്തുന്നതോടൊപ്പം മൂല്യബോധവും സഭാര്‍പ്പണ മനോഭാവവും ഉള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും ഫോക്കസിന്റെ പിന്നിലുണ്ട് .

 

വിഞ്ജാനവും വിനോദവും പകരുന്നതോടൊപ്പം ആത്മീയവും സാമൂഹികവും കലാപരവുമായ തുണ്ടുകളും കോര്‍ത്തിണക്കിയാണ് ഫോക്കസ് തയ്യാറാക്കിയിരിക്കുന്നത്. കനേഡിയന്‍ ജീവിതത്തിന്റെ നിയമപരവും സാംസ്ക്കാരികവുമായ വശങ്ങള്‍ യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ദിനം കൂടി ആയിരിക്കും സെപ്റ്റംബര്‍ 28.

 

ജീവിതവിജയത്തിനുതകുന്ന അസുലഭ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള നുറുങ്ങുകള്‍, അതുല്യവ്യക്തികളില്‍നിന്നുള്ള അമൂല്യമായ അനുഭവജ്ഞാനം , സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമര്‍ഥരുമായുള്ള സംവാദം,സമാനവ്യക്തികളും കുടുംബങ്ങളും ആയി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഇവയെല്ലാം ഇവര്‍ക്കായി കരുതിയിരിക്കുന്ന അനിതരസാധാരണമായ വിഭവങ്ങളില്‍ ചുരുക്കം ചിലതു മാത്രം.

 

അഭിവന്ദ്യ ജോസ് കല്ലുവേലില്‍ പിതാവിന്റെ അനുഗ്രഹാശീര്‍വ്വാദങ്ങളോടെ രൂപത യൂത്ത് അപ്പസ്‌തോലറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്റ്റര്‍ റവ.ഫാ .സജി തോമസ് സി.എം .ഐ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ജോയ്‌സ് ജോസഫ് ,ജെറിന്‍ രാജ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള ഫോക്കസ് 2019 ന്റെ വിജയത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും തേടുന്നു .

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Fr.Saji Thomas cmi +1705 791 0485, Jerin Raj +1(647) 525 0486, Joice Joseph +1 (647) 772-3934+1(905) 814 6003 (office)

email -
focus19sept28@gmail.com

Venue Address:

Blessed Cardinal Newman Catholic High School,
100 Brimley Road South,
Scarborough, ON
M1M 3X4

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code