Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം: പ്രാദേശിക പ്രവര്‍ത്തകസമിതി നിലവില്‍ വന്നു.

Picture

ഡാളസ്: 25- മത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവില്‍ വന്നു. 2020 ജൂലൈയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസില്‍ കൂടിയ ആലോചനാ യോഗത്തില്‍ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്.

 

പാസ്റ്റര്‍ എബി മാമ്മന്‍ ( ലോക്കല്‍ കണ്‍വീനര്‍), ജോഷുവ ജോസഫ് (ലോക്കല്‍ കോര്‍ഡിനേറ്റര്‍), റോബിന്‍ രാജു (ലോക്കല്‍ സെക്രട്ടറി), വര്‍ഗ്ഗീസ് തോമസ് (ലോക്കല്‍ ട്രഷറര്‍), പാസ്റ്റര്‍ ഫിനോയ് ജോണ്‍സണ്‍, ജോയല്‍ മാത്യു (ലോക്കല്‍ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവില്‍ വന്നു.

 

വിജു തോമസ് ( രജിസ്‌ട്രേഷന്‍), പാസ്റ്റര്‍ പ്രകാശ് മാത്യു (പ്രയര്‍), വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് (കര്‍തൃമേശ), ജോമോന്‍ തോമസ് (വര്‍ഷിപ്പ്), അലക്‌സ് മാത്യു, ആനി മാത്യു (ചില്‍ഡ്രന്‍സ് മിനിസ്ട്രി), അലന്‍ മാത്യു ( ഓഡിയോ/വിഷ്വല്‍), ഫിലിപ്പ് തോമസ് (മീഡിയ), ജയ്‌സണ്‍ മരുതരേത്ത് (അക്കോമഡേഷന്‍), സാം അലക്‌സാണ്ടര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഷാജി ശാമുവേല്‍ ( റിസപ്ഷന്‍), ബ്ലസന്‍ ഏബ്രഹാം (അഷേഴ്‌സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോര്‍ജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്‌പോര്‍ട്‌സ്), ജോബ് അലക്‌സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാന്‍ (സോഷ്യല്‍ മീഡിയ), എലിസബത്ത് നൈനാന്‍, ഷേര്‍ലി ശാമുവേല്‍ (മെഡിക്കല്‍), ഡെയ്‌സി തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ ജോസ് ആനിക്കാട് ( പ്രസിഡന്റ്), പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ എബ്രഹാം തോമസ് ( സെക്രട്ടറി), വില്‍സണ്‍ വര്‍ഗ്ഗീസ് ( ട്രഷറര്‍), സോബി കുരുവിള ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.

 

2020 ജൂലൈ 16 മുതല്‍ 19 വരെ ഡാളസ്, മെസ്കിറ്റിലുള്ള ഹാംപ്ടണ്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം " നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയര്‍ത്തുക എന്നതാണു". വടക്കേ അമേരിക്കയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോണ്‍ഫ്രന്‍സിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്.

 

മീഡിയ കോര്‍ഡിനേറ്റര്‍ : ഫിലിപ്പ് തോമസ് ഡാളസ്

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code