യുവതിയുടേയും കുഞ്ഞിന്റേയും മരണം ആത്മഹത്യയെന്ന്
കോഴിക്കോട്: യുവതിയെയും കുഞ്ഞിനെയും വീട്ടുമുറ്റത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവൂര്‍ ചാത്തമംഗലം വെള്ളന്നൂര്‍ കൊല്ലാറമ്പത്ത് രഖിലേഷിന്റെ ഭാര്യ നിജിന(30), മകന് റുഡ്വിച്ച് (എട്ടുമാസം) എന്നിവരാണ് മരിച്ചത്. മരണം ആത്മഹത്യയെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു
രഖിലേഷും മാതാപിതാക്കളും രാവിലെ തിരൂരിലെ മരണവീട്ടില്‍ പോയിരുന്നു. മടങ്ങിയെത്തി നിജിനയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞപ്പോളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കീഴരിയൂര്‍ കാരടിപ്പറമ്പത്ത് കുമാരന്റെയും ചന്ദ്രികയുടെയും മകളാണ് നിജിന. സഹോദരങ്ങള്‍: നിഷ, നിജേഷ്.
Comments