Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും ഈ ശനിയാഴ്ച പാലിസൈഡ് മാളില്‍   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാന്‍ഡ് കൗണ്ടിയിലെ പാലിസൈഡ് മാളില്‍ വെച്ച് നവംബര്‍ 16 , ശനിയാഴ്ച ഒരു മണി മുതല്‍ ആഘോഷിക്കുന്നു. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, രേഖ നായര്‍, കലാകേന്ദ്ര സ്കൂള്‍ ഓഫ് ഡാന്‍സ്, ന്യൂ യോര്‍ക്ക് എന്നിവരാണ് ഇത് കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഇത് ആദ്യമായാണ് കമ്മ്യൂണിറ്റി സര്‍വിസിന് വേണ്ടി പാലിസൈഡ് മാള് വേദിയാകുന്നത്.ഡോ. ആനി പോളിന്റെ പരിശ്രമ ഭലമായാണ് ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാന്‍ ഇടയായത്. മാളിന്റെ ഫസ്റ്റ് ഫ്‌ലോറില്‍ അങഇ സിനിമ തിയറ്ററിന്റെ അടുത്തയാണ് വേദി ഒരുങ്ങുന്നത്.

 

50 പേരുടെ ട്രഡീഷണല്‍ കേരള തിരുവാതിര രേഖ നായര്‍, കലാകേന്ദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് സംവിധാനം ചെയ്ത് , നിഷ ജോഫ്രിന്‍, ഷീജ നിഷാദ് , ലൈസി അലക്‌സ് എന്നിവരുടെ കോര്‍ഡിനേഷനില്‍ എല്ലാ പുതുമകളോടും കുടി അവതരിപ്പിക്കുന്നത് ഒരു വേറിട്ട കാഴ്ച ആയിരിക്കും. ന്യൂയോര്‍ക്കില്‍ തന്നെ ആദ്യമായി ആയിരിക്കും കേരള പിറവിയോട് അനുബന്ധിച്ചു ഒരു മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്.

 

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയങ്ങള്‍ ആയ ബിന്ധ്യ ശബരി, ഗ്ലോബല്‍ മുദ്ര പെര്‍ഫോമിംഗ് ആര്‍ട്‌സ് ; ദേവിക നായര്‍ , സാറ്റുവിക ഡാന്‍സ് അക്കാഡമി;ജെഹൂം ഡാന്‍സ് അക്കാഡമി തുടങ്ങിയ ഡാന്‍സ് ഗ്രൂപ്പുകളുടെ വിവിധ ഡാന്‍സ് പ്രോഗ്രാമുകളും ഷൈന്‍ റോയി & ടീം അവതരിപ്പിക്കുന്ന കേരള പിറവി തബല ഷോ, സെയിന്റ് സിംഫണി പിയാനോ സ്കൂളിന്റെ കീബോര്‍ഡ് പെര്‍ഫോമന്‍സ് തുടങ്ങി നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് കേരള പിറവി ആഘോഷം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

 

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാഷയുടെ ഒരുമ എന്നതിനപ്പുറം സംസ്കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് കേരളപ്പിറവി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃകസമ്പത്തായി ലഭിച്ച സംസ്ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് മലയാളികളായ നാം വിശ്യസിക്കുന്നു.

 

കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും അതിമനോഹരമായ കലാ പരിപാടികളുമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. െ്രെടസ്‌റ്റേറ്റിലെ മിക്ക മലയാളീ സംഘടനകളും ഫൊക്കാന, ഫോമാ എന്നി നാഷണല്‍ സംഘടനകളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഈ പരിപാടി വമ്പിച്ച വിജയമാക്കാന്‍ ഏവരേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡോ. ആനി പോള്‍, രേഖ നായര്‍ മറ്റു സംഘാടകര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code