Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭൂമി ദേവിയായി ഉത്തര തിളങ്ങി; അവനി ഒരു വിസ്മയ കാഴ്ചയായി   - ജയ്‌സണ്‍ മാത്യു

Picture

മിസ്സിസ്സാഗ: ഭൂമിദേവിക്ക് ഒരു സ്‌നേഹ സമര്‍പ്പണവുമായി നൂപുര ക്രിയേഷന്‍സ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകര്‍ക്ക് നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി.

 

മിസ്സിസ്സാഗായിലുള്ള മെഡോവയില്‍ തീയേറ്ററിലെ നിറഞ്ഞ സദസ്സില്‍ ശബ്ദ വെളിച്ച സാങ്കേതിക മികവില്‍ 16—ഓളം കലാകാരികള്‍ ആസ്വദിച്ചു നൃത്തമാടിയപ്പോള്‍ ആസ്വാദക മനസ്സില്‍ അതൊരു അവിസ്മരണീയാനുഭവമായി.

 

ഇന്‍ഡോ കനേഡിയന്‍ കള്‍ച്ചറല്‍ ഇനീഷ്യേറ്റീവ് വിമന്‍ ഹീറോ, വാട്ടര്‍ ഫ്രണ്ട് അവാര്‍ഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറായിരുന്നു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്കാരത്തിന്റെ ശില്പി .

 

ആശയാവിഷ്ക്കാരവും കോറിയോഗ്രഫിയും നിര്‍വ്വഹിച്ചത് ഈ വര്‍ഷത്തെ സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ നര്‍ത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .
പ്രമുഖരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി , എന്‍.കെ മധുസൂദനന്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന 'അവനി' യിലെ സംഗീതം പൂര്‍ണ്ണമായും പ്രീറെക്കോര്‍ഡ് ചെയ്തത് ഇന്ത്യയിലായിരുന്നു .

 

നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ സാര്‍ണിയ, ലണ്ടന്‍, സ്കാര്‍ബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടന്‍ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് ഇതില്‍ പങ്കെടുത്തത്

.

ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു നിരവധി "എമേര്‍ജിങ് ആര്‍ട്ടിസ്റ്റ് " പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഉത്തരമേനോനായിരുന്നു ഭൂമിദേവിയായി സ്റ്റേജ് നിറഞ്ഞാടിയത് .
സി.ഐ.ബി.സി. മൊബൈല്‍ മോര്‍ട്‌ഗേജ് അഡ്വൈസര്‍ അനില്‍ കരിപ്പൂര്‍, ശുഭ (യോഗി ആന്‍ഡ് പാര്‍ട്ട്‌ണെസ്) , വിബിന്‍ വിന്‍സെന്റ് (റിയല്‍ എസ്റ്റേറ്റ് ) , ചൈതന്യ ഹെല്‍ത്ത് സര്‍വീസസ് എന്നിവരായിരുന്നു 'അവനി' യുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

 

എസ് .ജി എക്‌സ്‌പ്രെഷന്‍സ് മാനേജിങ് ഡയറക്ടറും നൃത്ത സംഗീത അദ്ധ്യാപികയുമായ സുജാത ഗണേഷായിരുന്നു പരിപാടിയുടെ പ്രധാന അവതാരക.

 

നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന "നുപൂരോത്സവ"ത്തിന്റെ ഭാഗമായാണ് "അവനി " അവതരിപ്പിച്ചത്. ഈ കലാ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കാനഡയിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണത്തോടെ നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു.

 

PHOTO ALBUM 1: https://photos.app.goo.gl/TFoCz8PD6NssR8bb8


PHOTO ALBUM 2: https://photos.app.goo.gl/5ztuSzTkgXEBp61AA

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code