Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൗരത്വ ഭേദഗതി ബില്ലില്‍ ഒസിഐ കാര്‍ഡ് റദ്ദ് ചെയ്യാനും വ്യവസ്ഥ

Picture

ലണ്ടന്‍ : ഇന്നലെ രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി ബില്ലില്‍ പ്രവാസികളുടെ ഒസിഐ കാര്‍ഡ് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്) റദ്ദു ചെയ്യാനുള്ള വ്യവസ്ഥകളും. നാല് സാഹചര്യങ്ങളിലാണ് ഒസിഐ. റജ്‌സ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

 

1 റജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍.

2 റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടോ അതിലധികമോ വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധേയനായാല്‍.

3 രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായി പ്രവര്‍ത്തിച്ചാല്‍.

4 ഇവയ്‌ക്കെല്ലാം പുറമേ രാജ്യത്തെ ഏതെങ്കിലും നിയമത്തിന് എതിരായി പ്രവര്‍ത്തിച്ചാലും ഒസിഐ. റജിഷ്ട്രേഷന്‍ റദ്ദാക്കാന്‍ പുതിയ വിവാദ നിയമം വ്യവസ്ഥ ചെയ്യുന്നു. റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനു മുന്‍പ് ഒസിഐ കാര്‍ഡ് ഉടമസ്ഥരുടെ വാദം കേള്‍ക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ഇതിനുള്ള സാഹചര്യം എത്രമാത്രം എന്നത് ചിന്തിക്കാവുന്നതേയുള്ളു.

 

രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം മുസ്‌ലിം വിരുദ്ധമെന്ന് മുറവിളികൂട്ടി എതിര്‍ത്ത നിയമം വിദേശത്തു സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിനു പ്രവാസികള്‍ക്കും പരോക്ഷമായ ഭീഷണി ഉയര്‍ത്തുന്നു എന്നതാണ് ഈ വ്യവസ്ഥയുടെ രത്‌നച്ചുരുക്കം.

 

നവമാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളും കമന്റുകളും പോലും ദേശവിരുദ്ധമെന്നും രാജ്യദ്രോഹപരമെന്നും വ്യാഖ്യാനിച്ചു വേണമെങ്കില്‍ പൊലീസിന് കേസെടുക്കാം. ഇത്തരമൊരു കേസുപോലും ഒരു പ്രവാസിയുടെ ഒസിഐ. കാര്‍ഡ് റദ്ദുചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിക്കാം എന്നതിലാണ് നിയമത്തിലെ ഈ വ്യവസ്ഥയുടെ ഭീഷണി.

 

ഒസിഐ. കാര്‍ഡ് റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പിന്നീട് സന്ദര്‍ശന വീസയില്‍ ഇന്ത്യയിലേക്കുള്ള യാത്രയും ദുഷ്കരമാകും. ഇന്ത്യയില്‍ വസ്തുവകകളും ബന്ധുക്കളുമൊക്കെയുള്ള പ്രവാസികള്‍ക്ക് ഇത് വലിയ ബുദ്ധുമുട്ടുണ്ടാക്കും. ഇന്ത്യയിലായിരിക്കെയാണു കാര്‍ഡ് റദ്ദാക്കപ്പെടുന്നതെങ്കില്‍ ഉടന്‍തന്നെ രാജ്യം വിടേണ്ടിയും വരും.

 

വിദേശത്തിരുന്നു സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുകയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം വേണ്ടിവന്നാല്‍ കൂച്ചുവിലങ്ങിടാന്‍ ഇതിലൂടെ സാധിക്കും.

 

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ഏറെക്കുറെ എന്‍ആര്‍ഐകള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഒസിഐ റജിസ്‌ട്രേഷന്‍. ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പരിഷ്കാരം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും കുടിയേറി സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ക്കു വലിയ ആശ്വാസമായിരുന്നു. ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും വീസയില്ലാതെ പോയി വരാനും എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ അനുമതിയില്ലാതെ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങളെല്ലാം ഇതിലൂടെ ലഭിക്കുന്നുണ്ട്. കൃഷിസ്ഥലവും എസ്റ്റേറ്റും ഒഴികെയുള്ള വസ്തുവകകള്‍ വാങ്ങാനും ഇതിലൂടെ അനുമതിയുണ്ട്.
കടപ്പാട്: ടോമി വട്ടവനാല്‍ (മനോരമ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code