Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.കെ. കൊച്ചുകോശി അന്തരിച്ചു

Picture

തിരുവനന്തപുരം : കെഎസ് ഇബി ചെയര്‍മാനും റവന്യു ബോര്‍ഡ് ഒന്നാം മെംബറും ആയിരുന്ന കവടിയാര്‍ ചെറുവട്ടോലില്‍ സി.കെ.കൊച്ചുകോശി (97) ഗുജറാത്തിലെ ഗാന്ധിനഗറില്‍ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് അഹമ്മദാബാദ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

 

ഭാര്യ: പരേതയായ ഗ്രെയ്‌സ്. മക്കള്‍: സി.കെ.കോശി (മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗുജറാത്ത്), ലളിത മാത്യു (കുന്നംകുളം), പുഷ്പ തോമസ് മാത്യു (കാനഡ), സി.കെ.മാത്യു (മുന്‍ ചീഫ് സെക്രട്ടറി, രാജസ്ഥാന്‍). മരുമക്കള്‍: എലിസബത്ത് കോശി (ഡയറക്ടര്‍, ചൈതന്യ സ്കൂള്‍, ഗുജറാത്ത്), കുന്നംകുളം പനയ്ക്കല്‍ രവി മാത്യു, പുതുപ്പള്ളി ഒറ്റപ്ലാക്കല്‍ തോമസ് മാത്യു (കാനഡ), ഗീത മാത്യു.

 

കോഴഞ്ചേരിക്കടുത്തു പുല്ലാട് സ്വദേശിയായ കൊച്ചുകോശി ഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനില്‍ അസി. ഡയറക്ടറായും ഓള്‍ ഇന്ത്യ റേഡിയോയില്‍ ടാക്‌സ് ഓഫിസറായും പ്രവര്‍ത്തിച്ചു. 1952 ല്‍ സിവില്‍ സര്‍വീസിലെത്തി. ഡവലപ്‌മെന്റ് കമ്മിഷണര്‍, ആഭ്യന്തര സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്നത്തെ ചീഫ് സെക്രട്ടറിക്കു തുല്യമായ റവന്യു ബോര്‍ഡ് ഒന്നാം മെംബര്‍ പദവിയിലെത്തിയ അദ്ദേഹം കെഎസ് ഇബി ചെയര്‍മാന്‍ ആയിരിക്കെ ’79 ല്‍ വിരമിച്ചു.

 

പ്രഗല്ഭനായ ഉദ്യോഗസ്ഥന്‍ എന്നതിനൊപ്പം ഒട്ടേറെപ്പേരെ സിവില്‍ സര്‍വീസിന്റെ ഉന്നതങ്ങളിലേക്കു കയറ്റിവിട്ട ഗുരു കൂടിയായിരുന്നു കൊച്ചുകോശി. അദ്ദേഹത്തിന്റെ പരിശീലനത്തില്‍ രണ്ടു മക്കള്‍ സിവില്‍ സര്‍വീസിലെത്തി ഉന്നത പദവിയിലാണു വിരമിച്ചത്. മക്കളെ പരിശീലിപ്പിച്ചതിന്റെ പ്രചോദനത്തിലാണു സിവില്‍ സര്‍വീസ് അക്കാദമിക്ക് അദ്ദേഹം രൂപം നല്‍കിയത്. കേരളത്തിലെ ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. 2014ല്‍ മക്കള്‍ക്കൊപ്പം ഗുജറാത്തിലേക്കു താമസം മാറ്റി.

 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code