Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ അറിഞ്ഞതും (2019), അറിയേണ്ടതും (2020)   - മണ്ണിക്കരോട്ട്

Picture

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ പ്രഥമ സമ്മേളനം ജനുവരി 12 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയുടെ ഭാഗമായി പന്തളം കെ.പി.യുടെ “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദ ദീപം കൊളുത്തി” എന്ന പ്രാര്‍ത്ഥനാഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഹൃസ്വമായ ആമുഖ പ്രസംഗത്തോടെ സമ്മേളനം സമാരംഭിച്ചു. ടി.എന്‍. സാമുവല്‍ ആയിരുന്നു മോഡറേറ്റര്‍.



ആദ്യമായി 2019 നെക്കുറിച്ച് അറിഞ്ഞതും 2020 നെക്കുറിച്ച് അറിയേണ്ടതും എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. സ്റ്റാഫറ്ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു രാഷ്ട്രീയ വിഭാഗത്തെക്കുറിച്ചും ജോസഫ് പൊന്നോലി സാമ്പത്തിക സാങ്കേതിക വിഭാഗത്തെക്കുറിച്ചും പ്രഭാഷണം നടത്തി. കെന്‍ മാത്യു അമേരിക്കയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിച്ചു.

 

അതോടൊപ്പം എഴുത്തുകാര്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനെക്കുറിച്ചും എടുത്തപറഞ്ഞു. വളരെ തിരക്കിനിടയിലും എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തുന്ന എഴുത്തുകാരെ അദ്ദേഹം ശ്ലാഘിച്ചു പ്രസംഗിച്ചു. അനീതിയ്‌ക്കെതിരെ തങ്ങള്‍ തൂലിക ചലിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തു.


സാമ്പത്തിക സാങ്കേതിക വിഭാഗത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ജോസഫ് പൊന്നോലി, 2019-ല്‍ ലോകത്ത് അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളും 2008-2009-ല്‍ ആഗോള വ്യാപകമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയെന്ന് അദ്ദേഹം അറിയിച്ചു. ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. ചൈനയുടെ അത്ഭുതപൂര്‍വ്വമായ സാമ്പത്തിക-സാങ്ക്തിക വളര്‍ച്ചയും അമേരിക്കയും ചൈനയും തമ്മിലുള്ള ടേരിഫ് (ചുങ്കം) തര്‍ക്കങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസമാനമായ അന്തരീക്ഷം അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ലാറ്റിന്‍ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച മുതലായ ബഹുരാഷ്ട്രപ്രശ്‌നങ്ങളും അപകട സാദ്ധ്യതകളും സാമ്പത്തിക രംഗത്തെ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.



തുടര്‍ന്ന് "ഒരു ക്രിസ്മസ് രാത്രിയില്‍’ എന്ന കവിത ജോര്‍ജ് പുത്തന്‍കുരിശ് അവതരിപ്പിച്ചു. ഒരു നാടിനുവേണ്ടിയും ഒരു വര്‍ക്ഷത്തിനുവേണ്ടിയും ഒരുവന്‍ മരിക്കട്ടെ എന്ന് യഹൂദ പുരോഹിതന്‍ അഭിപ്രായപ്പെട്ടതുപോലെ പുത്തന്‍കുരിശിന്റെ ഭാവനയില്‍ ക്രിസ്മസ് രാത്രിയില്‍ ഒരു സംഭവം ഉണ്ടാകുകയാണ്. ഒരു ഗ്രാമത്തില്‍ പരിക്ഷീണനായി ഒരാള്‍ കയറിചെല്ലുന്നു. ഗ്രാമത്തിലെ മൂപ്പന്‍ അയാള്‍ക്ക് അഭയം കൊടുക്കുന്നു. ഏക മകള്‍ അയാളെ പരിചരിക്കുന്നു. അപ്പോഴാണ് അശ്വാരൂഢരായ പട്ടാളക്കാര്‍ അയാളെ അന്വേഷിച്ചെത്തുന്നത്. അയാളെ വിട്ടുകൊടുത്തില്ലെങ്കില്‍ ഈ ഗ്രാമം നശിപ്പിക്കുമെന്ന് പട്ടാളക്കാര്‍ ഭീഷണി മുഴക്കി. അവിടുത്തെ വൈദികന്‍ തങ്ങളുടെ ഗ്രാമം രക്ഷിക്കാന്‍ വേണ്ടി അയാളെ പട്ടാളക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. അവസാനം വൈദികന്‍ പശ്ചാത്തപിക്കുന്നു. “തെറ്റിയൊ മിശിഹായെ എന്റെ മാര്‍ക്ഷം, പൊട്ടിക്കരഞ്ഞാ വൈദികന്‍ നൊമ്പരത്താല്‍.” പക്ഷേ ഫലമെന്ത്?



തുടര്‍ന്ന് കുരിയന്‍ മ്യാലില്‍ എഴുതിയ "എല്ലാം മക്കള്‍ക്കുവേണ്ടി’ എന്ന നോവലിന്റെ പ്രകാശന കര്‍മ്മം, ഫോര്‍ട്ട് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് നിര്‍വഹിച്ചു. ആദ്യകോപ്പി മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് പൊന്നു പിള്ള സ്വീകരിച്ചു.


സമ്മേളനത്തില്‍ പൊന്നു പിള്ള, കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, റെവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, ജോയി ചെഞ്ചേരില്‍, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, ജോസഫ് നടയ്ക്കല്‍, തോമസ് കളത്തൂര്‍, ജോസഫ് പൊന്നോലി, സുകുമാരന്‍ നായര്‍, അല്ലി നായര്‍, ടി. ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, കുരിയന്‍ മ്യാലിലിന്റെ കുടുംബാംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു.



പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത ആശംസിച്ചു. അടുത്ത സമ്മേളനം 2020 ഫെബ്രുവരി രണ്ടാം ഞായറാഴ്ച (ഫെബ്രുവരി 9) നടക്കുന്നതാണ്.

 

മണ്ണിക്കരോട്ട് (www.mannickarotu.net)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code