Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യൂ.എം.സി. ഡി.എഫ്.ഡബ്ല്യൂ. പ്രൊവിന്‍സ് ജൂബിലി ടാലെന്റ് നൈറ്റ് 2020   - പി.പി. ചെറിയാന്‍

Picture

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് ടാലെന്റ്‌റ് നൈറ്റ് സംഘടിപ്പിക്കുന്നു. അതോടൊപ്പം മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന റീജിയണല്‍ കോണ്‍ഫെറെന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തുമെന്ന് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകവും റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യുവും പറഞ്ഞു.

 

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍ ഹൂസ്റ്റണില്‍ നിന്നും ഡാലസില്‍ എത്തി പരിപാടിയില്‍ പങ്കെടുക്കും. മലയാളിയും സിറ്റി ഓഫ് കോപ്പേല്‍ കൗണ്‍സില്‍ മാന്യമായ ബിജു മാത്യു മുഖ്യ അതിഥി ആയിരിക്കും. അമേരിക്ക റീജിയന്റെ വളര്‍ച്ചയില്‍ താന്‍ സന്തുഷ്ടാണെന്ന് റീജിയന്‍ ചെയര്‍മാന്‍ കൂടിയായ ശ്രീ പി. സി. മാത്യു പറഞ്ഞു. റീജിയണല്‍ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി കെ. ഡാനിയേല്‍, റീജിയണല്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ് മോന്‍ മൈക്കിള്‍, റീജിയണല്‍ സെക്രട്ടറി സുധിര്‍ നമ്പിയാര്‍, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ പങ്കെടുക്കുമെന്നറിയിച്ചു.

 

പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് സുബി ഫിലിപ്പ്, സോണി സൈമണ്‍, ബെന്നി ജോണ്‍, തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയില്‍, ജോര്‍ജ് വര്ഗീസ്, ജെയ്‌സി ജോര്‍ജ്, സുനില്‍ എഡ്‌വേഡ്, സാം മാത്യു, ബിജി എഡ്‌വേഡ്, മേരി തോമസ്, മുതലായ പ്രൊവിന്‍സ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ഇര്‍വിങ്ങിലുള്ള സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ മനോഹരമായ പാരിഷ് ഹാളിലാണ് പരിപാടികള്‍.

 

ഡാലസില്‍ മലയാളി പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് സില്‍വര്‍ ജൂബിലിയോടെ നടത്തുന്ന പരിപാടികള്‍ സ്ലാഖനീയമാണെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

 

കലാവിരുന്നിനോടൊപ്പം സ്‌പൈസ് വാലി ഏഷ്യന്‍ ഫുഡ് കാരോള്‍ട്ടന്‍ ഒരുക്കുന്ന സദ്യയും ആസ്വദിക്കുവാന്‍ ഡാളസിലെ മലയാളി സമൂഹത്തുക്കളെ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
9729996877, 4692366084



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code