Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് ടീം സിറക്യൂസ് സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു   - രാജന്‍ വാഴപ്പള്ളില്‍

Picture

വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ സിറാക്യൂസ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഇടവക സന്ദര്‍ശിച്ചു
സിറാക്യൂസ് സെന്റ് തോമസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യോഗത്തില്‍ വികാരി ഫാ. എബി പൗലോസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും കോണ്‍ഫറസിനെക്കുറിച്ചും രജിസ്റ്റര്‍ ചെയ്യുന്ന രീതികളെ കുറിച്ചും വിവരണം നല്‍കി. കോണ്‍ഫറസിനു എല്ലാ സപ്പോര്‍ട്ടും നല്‍കണമെന്നും പറഞ്ഞു.


ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍ കോണ്‍ഫറസില്‍ പങ്കെടുത്താല്‍ ലഭിക്കാവുന്ന നേട്ടങ്ങളെ കുറിച്ചും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള വിവിധ ക്ലാസുകളെ കുറിച്ചും സംസാരിച്ചു. കൂടാതെ കോണ്‍ഫറസില്‍ പ്രസിദ്ധീകരിക്കുന്ന ആകര്‍ഷകമായ സുവനീറിനെക്കുറിച്ചും വിവരണം നല്‍കി.
ഇടവക വികാരിയും ചെറിയാന്‍ പെരുമാളും ചേര്‍ന്ന് രജിസ്ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. യോഗത്തില്‍ ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്കു പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

ഇടവകയില്‍ നിന്നും നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും മാനേജിങ് കമ്മിറ്റിയോടും, ഇടവകാംഗങ്ങളോടും ഉള്ള നന്ദി, കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code