Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് വെസ്റ്റ് എയർലൈൻസ് 1,000 ദിവസ സർ വീസുകൾ ഞായറാഴ്ച മുതൽ നിർത്തിവച്ചു   - പി.പി.ചെറിയാൻ

Picture

ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയർലൈൻസ് മാർച്ച് 22 ഞായറാഴ്ച മുതൽ ദിവസേനയുള്ള ആയിരം സർവീസുകൾ ക്യാൻസൽ ചെയ്തു . നാലായിരത്തിലധികം സർവീസുള്ള എയർ ലൈൻസിന്റെ 25% ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.


കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിർബന്ധമാക്കിയത്. ഏപ്രിൽ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.


അന്തർദ്ദേശീയ തലത്തിലുള്ള വിമാന സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കയാണ്. 170 അന്തർദ്ദേശീയ സർവീസുകളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദ്ദേശം നൽകി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code