Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

“പമ്പ” ഫിലാഡല്‍ഫിയായില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു   - (ജോര്‍ജ്ജ് ഓലിക്കല്‍, ഫിലാഡല്‍ഫിയ)

Picture

ഫിലാഡല്‍ഫിയ: കോവിഡ്-19 മഹാമാരിയുടെ ഭീതിയിലൂടെ കടന്നുപോകുന്ന മാനവരാശി ജനജീവിതം സാധരണ നിലയിലാകുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്, ഇതിന്നിടയില്‍ നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന് സുഹൃത്തുക്കളും, അതോടൊപ്പം നാട്ടിലെ ബന്ധുക്കളും ആകസ്മികമായി വിട്ടുപിരിയുന്നു.. അന്ത്യമോപചാരം അര്‍പ്പിക്കുവാനോ, അവസാനമായി ഒരുനോക്കു കാണുവാനോ കഴിയാത്ത അവസ്ഥയിലൂടെയാണ്  കടന്നുപോകുന്നത്.


 
കൊറോണ വൈറസ്സിന്റെ ഭീകരത എത്ര വലുതാണെന്ന് ദിനം പ്രതി കേള്‍ക്കുന്ന മരണ വാര്‍ത്തകള്‍ നമ്മളെ ബോധവാന്മാരാക്കുന്നു.    ഫിലാഡല്‍ഫിയായില്‍ ഉറ്റവരും ഉടയവരുമായവരുടെ ആകസ്മികമായ വേര്‍പാട് മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി.

പമ്പ മലയാളി അസ്സോസിയേഷന്റെ സുഹൃത്തും അഭ}ദയകാംഷിയും ഫിലാഡല്‍ഫിയ മലയാളികളുടെ ടൂര്‍സ് ആന്റ് ട്രാവല്‍സ് രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജി.എം പണിക്കരുടെ ആകസ്മികമായ  വേര്‍പാട് ഞെട്ടലോടെയാണ് ഫിലാഡല്‍ഫിയ മലയാളി സമൂഹം ശ്രവിച്ചത.്മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും കേരളത്തിലെ വിവിധ മാര്‍ത്തോമ ഇടവകകളില്‍ സ്ത്യര്‍ഹമായ സേവനത്തിനുശേഷം മകനോടൊപ്പം ഫിലാഡല്‍ഫിയായില്‍ വിശ്രമ ജീവിതം നയിക്കുന്ന അവസരത്തിലും ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ ചര്‍ച്ചിലെ ആരാധനകളില്‍ സഹകാര്‍മ്മികത്വം വഹിച്ചിരുന്ന കര്‍മ്മനിരതനായിരുന്ന  റവ: ഫാദര്‍ മാത്യു ജോണിന്റെ വേര്‍പാട്, പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അറ്റോര്‍ണി ബാബു വറുഗീസിന്റെ മദര്‍ ഇന്‍ ലോ പ്രൊഫസര്‍ മോളി എബല്‍, പമ്പയുടെ കമ്മറ്റി  മെമ്പര്‍ തോമസ് പോളിന്റെ സഹോദരി ഏലിയാമ്മ പോത്തന്‍, പമ്പയുടെ മെമ്പര്‍ ലീ ജോര്‍ജ്ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ്ജ്, പമ്പയുടെ  സുഹൃത്തും അഭ}ദയകാംഷിയുമായ കുര്യന്‍ വറുഗീസ് എന്നിവരെ പമ്പ അനുസ്മരിക്കുകയും അവര്‍ക്ക് ആദരാഞജ്‌ലികള്‍ അര്‍പ്പിíുകയും ചെയ്തു.പമ്പ  പ്രസിഡന്റ് അലക്‌സ് തോമസ് വിളിച്ചു കൂട്ടിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ പരേതരെ അനുസ്മരിച്ചുകൊണ്ട്  ആമുഖ സന്ദേശം നല്‍കി.   പമ്പ സെക്രട്ടറി ജോണ്‍ പണിക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.അനുസ്മരണ സമ്മേളനത്തില്‍ പമ്പയുടെ അംഗങ്ങളോടൊപ്പം  ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക ആത്മീയരംഗത്തെ പ്രതിനിധികളും   അഭ്യുദയകാംഷികളുമായി നിരവധിപേര്‍ പങ്കെടുത്തു.

 ഫിലാഡല്‍ഫിയഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ച് വികാരി റവ: ഫാദര്‍ എം.കെ കുര്യക്കോസച്ചന്‍ തന്റെ കോവിഡ് അനുഭവങ്ങള്‍ പങ്കുവíുകയും ഈ രോഗത്തെ എങ്ങനെ സമചിത്തതയിലൂടെ നേരിടാം എന്ന് ഉദ്‌ബോധിപ്പിക്കുയും പരേതര്‍ക്ക് ആത്മശാന്തി നേരുകയും ചെയ്തു.


 ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല, ഓര്‍മ്മ പ്രസിഡന്റ് റവ: ഫാദര്‍ ഫിലിപ്പ് മോഡയില്‍, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജ്, ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല പ്രതിനിധി ജോര്‍ജ്ജ് ജോസഫ്, സി.ഐ.ഒ ചെയര്‍മാന്‍ സുധ കര്‍ത്ത, ഇന്ത്യ പ്രസ്സ്ക്‌ളബ്  ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍,  പമ്പയുടെ പ്രവര്‍ത്തകരായ മോഡി ജേക്കബ്,  ബാബു വറുഗീസ്,  ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, തോമസ് പോള്‍,  എബി മാത}, ലീ ജോര്‍ജ്ജ്, മാക്‌സ്‌വെല്‍ ഗിഫോര്‍ഡ്, എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവച്ച് ആദരാഞജ്‌ലികള്‍ നേര്‍ന്നു.


കൊറോണ വൈറസ്സിന്റെ ഭീകരതയിലൂടെ കടന്നുപോകുന്ന സമൂഹത്തിനും വ്യക്തികള്‍ക്കും സാന്ത്വനം അരുളുവാനും  സാമൂഹ്യ സംഘടന എന്ന നിലയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പമ്പ നേതൃത്വം കൊടുക്കുമെന്നും പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.


Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code