ഡാലസ്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച ഓഫ് ഗോഡ് (NACOG) ഫാമിലി കോണ്‍ഫ്രന്‍സ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതല്‍ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളില്‍ മാസ്കിറ്റിലുള്ള ഹാംപ്ടണ്‍ ഇന്നില്‍( കണ്വെന്ഷന് സെന്റര്‍) വെച്ച് നടത്തുന്നു.
2020 ജൂലൈ പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെ ഉള്ള ദിവസങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിരുന്ന സമ്മേളനം ഇപ്പോള്‍ നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് (കൊറോണ വൈറസ്) കാരണം ക്യാന്‍സല്‍ ചെയ്തിരിക്കുകയായിരുന്നു.
ഈ കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനകളും, സഹകരണങ്ങളും ഭാരവാഹികള്‍ ആവശ്യപെടുന്നു. അതോടൊപ്പം എത്രയും പെട്ടന്ന് തന്നൈ നാം നേരിടുന്ന ഈ പകര്‍ച്ച വ്യാധിക്ക് ഒരു പരിഹാരം ലഭിക്കാനായി നമുക്ക് ഒന്ന് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം.
മീഡിയ കോര്‍ഡിനേറ്റര്‍ : പ്രസാദ് തീയടിക്കല്‍
Comments