Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് രാധാകൃഷ്ണ ടെംപിള്‍ പുതിയ കെട്ടിട നിര്‍മാണത്തിന് ഭൂമി പൂജ നിര്‍വഹിച്ചു   - പി.പി. ചെറിയാന്‍

Picture

ഡാലസ് : ഡാലസ് അലന്‍ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്റെ ദീര്‍ഘകാല സ്വപ്നമായ പുതിയ കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹായത്തില്‍ നിര്‍വഹിക്കപ്പെട്ടു. മേയ് 15ന് ആയിരുന്നു പുണ്യകര്‍മ്മം.

 

പുതിയ ബില്‍ഡിങ് നിര്‍മാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്നതാണ്. ഇനിയും നീട്ടി കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അമ്പല ഭാരവാഹികള്‍ തീരുമാനിച്ചത്.കഴിഞ്ഞ ചില മാസങ്ങളായി കൊവിഡ് മഹാമാരി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.

 

ഈശ്വര വിശ്വാസികളുടെ നിറ സാന്നിധ്യത്തില്‍ നടത്തേണ്ട പുണ്യ കര്‍മ്മമാണ് ആധ്യാത്മിക നേതാവ് സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തില്‍ സൂമിലൂടെ നിര്‍വഹിക്കപ്പെട്ടത്. 2020 മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നു ഈ പൂജാ ഭൂമി പൂജക്കു ശേഷമുള്ള മഹാപ്രസാദം ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി ആരാധനകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിരുന്നു.

 

ഇന്ത്യയിലെ അമ്പലത്തിലിരുന്ന ഭക്തി ഗാനങ്ങളുടേയും കീര്‍ത്തനങ്ങളുടേയും സാന്നിധ്യത്തിലാണു സ്വാമി കര്‍മ്മം പൂര്‍ത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്കേറ്റവും ഉചിതമായതെന്നു തീരുമാനിച്ചതിനു ശേഷമാണ് ഭൂമി പൂജാ കര്‍മ്മം നിര്‍വഹിച്ചതെന്ന് ടെംപിളിന്റെ പ്രസിഡന്റ് ശ്രേയാ ബട്ട് പറഞ്ഞു.

 

പുതിയ ബില്‍ഡിങ് പൂര്‍ത്തിയാക്കുന്നതോടെ ക്ലാസ് റൂമുകളും വെഡ്ഡിങ് ഹാളുകളും യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code