Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓൺലൈൻ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച്  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു   - Jinesh Thampi

Picture

ന്യൂജേഴ്‌സി : കോവിഡ്   മഹാമാരിയുടെ  പശ്ചാത്തലത്തിൽ സ്കൂൾ   കുട്ടികളും, കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ പേർ  വീട്ടിലിരുന്നു ഓൺലൈൻ വഴി റിമോട്ട് ആയി പഠിക്കുകയും, ജോലി ചെയ്യുകയും ചെയുന്ന  സാഹചര്യത്തിൽ  ,  ഓൺലൈൻ   സുരക്ഷാ മാനദണ്ഡങ്ങളും, വൈഫൈ (wifi ), പാസ്സ്‌വേർഡ് മുതലായവ സുരക്ഷിതമായി സൂക്ഷികേണ്ട ആവശ്യകതയും, ഓൺലൈൻ ഹാക്കർസിൽ നിന്നും എങ്ങനെ സുരക്ഷാ കവചങ്ങൾ ഒരുക്കാം എന്നതിനെ പറ്റി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്  മെയ് 23 , ശനിയാഴ്ച  എട്ടു മണിക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു



സൂം മീറ്റിംഗ് വഴി നടക്കുന്ന ഈ പ്രോഗ്രാമിൽ  സൈബർ സെക്യൂരിറ്റി വിദഗ്ധൻ അഭിഷേക് രാമചന്ദ്രൻ ഗസ്റ്റ് സ്പീക്കർ ആയിരിക്കും

വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ടെക്നിക്കൽ ഫോറമാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്


ശ്രീജിത്  അരവിന്ദനാണ് മോഡറേറ്റർ

WMC  ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ്  ജിനേഷ് തമ്പി , ടെക്നിക്കൽ ഫോറം പ്രസിഡന്റ്  ഡോ സിന്ധു സുരേഷ് ,  സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറർ രവി കുമാർ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,  അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ്  മൊട്ടക്കലും അഡ്വൈസറി ബോർഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു  

WMC  ഗ്ലോബൽ ചെയർമാൻ  ഡോ എ വി അനൂപ്, ഗ്ലോബൽ  പ്രസിഡന്റ് ജോണി കുരുവിള , അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ  എന്നിവർ പരിപാടിക്കു  ആശംസകൾ നേർന്നു



"ഇവന്റസ് നൗ"  പ്രോഗ്രാമിന്റെ  തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി  സംപ്രേക്ഷണം ചെയ്യും


മീറ്റിംഗ് ലോഗിൻ  ചെയ്യാനുള്ള വിവരങ്ങൾ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code