Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉടൻ തുറക്കണമെന്ന് ട്രം​പ്   - പി പി ചെറിയാൻ

Picture

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ  ആരാധനക്കായി ഉടൻ തുറന്നു കൊടുക്കണമെന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ർ​ണ​ർ​മാ​ർക്കു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉത്തരവ്‌ നൽകി.
 

പ​ള്ളി​ക​ൾ, സി​ന​ഗോ​ഗു​ക​ൾ, മോ​സ്ക്കു​ക​ൾ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​വ​ശ്യ സേ​വ​ന​ങ്ങ​ളുടെ പട്ടികയിൽ ഉൾപെടുന്നതാണെന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെയ്. 22 വെള്ളിയാഴ്ച വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
 
 
ഈ ​ആ​ഴ്ച ആ​വ​സാ​ന​ത്തോ​ടെ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഗ​വ​ർ​ണ​ർ​മാ​ർ അ​നു​മ​തി ന​ൽ​ക​ണം. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ച്ചു നി​ർ​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ന്നും ട്രം​പ് പ​റ​ഞ്ഞു.കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപെട്ട പതിനായിരങ്ങളുടെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ദേശീയ പതാക മൂന്നുദിവസം താഴ്ത്തികെട്ടുന്നതിനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട് .

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code