ഗള്‍ഫ് രാജ്യങ്ങളിലെ പാവപെട്ട പ്രവാസികളെനാട്ടില് എത്തിക്കാനുള്ള കൈരളി ടി വി യുടെ കൈകോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലെത്തി. ഇന്ന് 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ 215 യാത്രക്കാരുമായി ഷാര്‍ജയില്‍ നിന്നും സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് എത്തിയിരുന്നു.
വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ചു എത്തി ഇവിടെ കുടിങ്ങിയവര്‍, മക്കളെ കാണാന്‍ എത്തിയ വൃദ്ധ ദമ്പതികള്‍ , തൊഴില്‍ നഷ്ടപ്പെട്ടവര്‍, നിര്‍ബന്ധിത ലീവിന് നാട്ടിലേക്ക് അയക്കുന്നവര്‍ എന്നിങ്ങനെ തീര്‍ത്തും അര്‍ഹരായവരെയാണ് രണ്ടു ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളിലായി സൗജന്യമായി നാട്ടിലെത്തിച്ചത്. കൈരളി യു എസ് എ യും സൗജന്യ ടിക്കറ്റ് നല്കുന്നതില് പങ്കാളികളായി .ആയിരത്തിലധികം ആളുകളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി കൈകോര്‍ത്തു കൈരളിയില്‍ പെടുത്തി അയക്കുന്നുണ്ട് ഷാര്‍ജ മാസ്സ് അലൈന്‍ മലയാള സമാജം ഫുജൈറ കൈരളി തുടങ്ങിയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹകരണവും ഈ ഉദ്യമത്തിന്നുണ്ട്. സംകൃതി ദോഹയുടെ സഹായത്തോടെ അടുത്തമാസം ദോഹയില്‍ നിന്നും സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് കൈ കോര്‍ത്ത് കൈരളിയുടെ ഭാഗമായി പുറപ്പെടുമെന്നു കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.മൂന്നാമത്തെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് 175 യാത്രാക്കാരുമായി ഇന്ന് (29 - 6- 2020) രാത്രി പത്തു മണിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും.കോവിഡ് കാലത്ത് ഒരു മാധ്യമ സ്ഥാപനം പ്രവാസികള്‍ക്ക് വേണ്ടി ആയിരത്തിലധികം സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത് ആദ്യമായാണ്.
Comments