Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ വെബിനാറിൽ വയലാർ ഗാനങ്ങളുമായി വയലാർ ശരത്ചന്ദ്ര വർമ്മ

Picture

ന്യൂയോർക്ക് : കോവിഡ് എന്ന മഹാമാരി നൽകിയ ഈ  കഠിനകാലത്തു,   അമേരിക്കയിലുള്ള   പ്രവാസികളുമായി   സൗഹൃദം പങ്കുവെക്കാനും  , നമ്മുടെ ഉള്ളിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന   വയലാർ ഗാനങ്ങളുടെ  ആ  മനോഹര തീരത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുവാനുമായി  എത്തുന്നത്  പ്രസിദ്ധ സിനിമ ഗാന രചയിതാവും വയലാറിന്റെ  പുത്രനുമായ  വയലാർ  ശരത്ചന്ദ്ര വർമ്മയാണ്.



 പ്രസ്തുത പരിപാടിയിൽ പ്രമുഖ പിന്നണി ഗായകനും ദേവരാജൻ മാഷിന്റെ പ്രിയ ശിഷ്യനുമായ സുദീപ് കുമാറും നമ്മോടൊപ്പം ചേരുന്നു.കൂടാതെ അമേരിക്കൻ മലയാളികൾക്ക് സുപരിചതയായ ഗായിക ലക്ഷ്മി നായരും , സംഗീത പ്രേമിയും ഗായകനുമായ ബോബി ബാലും ചേരുമ്പോൾ ഈ പരിപാടി ഒരു ഗാനവിരുന്നാകും എന്നതിൽ തര്ക്കമില്ല.



വയലാർ എന്ന പ്രതിഭാധനന്റെ വിരൽത്തുമ്പിൽ നിന്നും പിറവിയെടുത്ത ഓരോ വരികളും വളരെ അർത്ഥ സമ്പന്നവും ഹൃദ്യവും തലമുറകളോളം ഹരിതശോഭയോടെ നിലനിൽക്കുന്നതുമാണ്. എത്ര തലമുറകൾ കഴിഞ്ഞാലും  അദ്ദേഹത്തിന്റെ ഗാനങ്ങൾ  നിത്യ ഹരിത ഗാനങ്ങൾ തന്നെ ആയിരിക്കും .


ദൈവം കനിഞ്ഞനുഗ്രഹിച്ച കവികളിൽ ഒരാളാണ് വയലാർ എന്ന മഹാകവി.  മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല അദ്ദേഹത്തെ . അതെ വയലാർ നമുക്ക് മുന്നിൽ വരച്ചു തന്ന കല്പനകൾക്കു കല്പാന്തകാലത്തോളം മരണമില്ല , കൊറോണകാലം വീട്ടിൽ ഇരിക്കുന്ന എല്ലാവർക്കും  മനസ്സിനെ ഉല്ലാസഭരിതമാക്കാൻ  വയലാറിന്റെ അക്ഷരകൂട്ടുകൾക്കു സാധിക്കും  . വയലാർ ഗാനങ്ങൾ  കേട്ടാലും കേട്ടാലും മതിവരാത്ത ഈ   നിത്യ ഹരിത ഗാനങ്ങൾ  നമ്മിൽ എന്നും  മുഴങ്ങിക്കൊണ്ടേയിരിക്കും . അതിലേക്കാണ്  ആർട്ട് ലവേർസ് ഓഫ് അമേരിക്ക നിങ്ങളെ ക്ഷണിക്കുന്നത്.



ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ ഈ  ശനിയാഴ്ച (7 - 4 -20 )  രാവിലെ പതിനൊന്നരക്ക്  (11 . 30  ) ഈസ്റ്റേൺ ടൈം) 10 .30  ന്  (CT time ) കൂടുന്ന  ടെലി  കോൺഫ്രൻസ് കാളിൽ  വയലാർ  ശരത്ചന്ദ്ര വർമ്മയുമായി  സംവദിക്കാം.



Join Zoom Meeting:
 Time: Jul 4, 2020 10:30 AM CT / 11.30 AM ET
 https://us02web.zoom.us/j/89234881395

 Meeting ID: 892 3488 1395
 One tap mobile
 +13126266799,,89234881395# US (Chicago)
 +16465588656,,89234881395# US (New York)


രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ്.  കോവിഡിനെ അതിജീവിക്കുവാനുള്ള ശ്രമങ്ങളും , മാനസിക ആരോഗ്യം നിലനിർത്തുവാനുമുള്ള പ്രവർത്തനങ്ങളുമാണ് ആർട്ട്  ലവേർസ്  ഓഫ് അമേരിക്കയുടെ ലക്‌ഷ്യം.

കൂടുതൽ വിവരങ്ങൾക്കു: പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി കിരൺ ചന്ദ്രൻ  319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code