Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഹാറൻ പൊടി മേഘം ചൊവ്വാഴ്ച തെക്കുകിഴക്കൻ ടെക്സാസിൽ എത്തിച്ചേരും   - അജു വാരിക്കാട്

Picture

ഹ്യുസ്റ്റൺ: അടുത്ത സഹാറൻ പൊടി മേഘം ഇന്ന് ചൊവ്വാഴ്ച തെക്കുകിഴക്കൻ ടെക്സാസിൽ എത്തിച്ചേരും എന്നാണ് കണക്കാക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതുപോലെ കട്ടിയുള്ള പൊടിപടല ഭാഗങ്ങൾ വായുവിന്റെ ഗുണനിലവാരം മോശമാക്കിക്കൊണ്ട്  വായുവിൽ നീണ്ടുനിൽക്കും. ജൂലൈ 4ത് വീക്കെൻഡിൽ  ഈ  പൊടിപടലങ്ങൾ തള്ളിമാറ്റി മഴ ഉച്ചതിരിഞ്ഞ് പെയ്യാൻ സാധ്യതയുണ്ട്. ആസ്ത്മ രോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പുറത്തിറങ്ങുമ്പോൾ  ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
 
 
വസന്തത്തിന്റെ അവസാനഘട്ടത്തിൽ നിന്ന് ആദ്യഘട്ട ശിശിരം വരെ സഹാറ മരുഭൂമിയിൽ രൂപം കൊള്ളുന്ന വരണ്ട പൊടി നിറഞ്ഞ വായു പിണ്ഡമാണ് സഹാറൻ പൊടി മേഘം. ഇത് സാധാരണയായി ജൂൺ അവസാനം മുതൽ ഓഗസ്റ്റ് പകുതി വരെ വർദ്ധിച്ച അളവിൽ കാണപ്പെടുന്നു, ഈ പൊടി മേഘം  അറ്റ്ലാന്റിക് സമുദ്രത്തിലുടനീളം പൊടി കൊണ്ടുവരുന്നു.
ഈ വർഷം പതിവിലും വലിയ പൊടി മേഘപടലമാണുള്ളത്.
എല്ലാ വർഷവും പൊടിമേഘപടലം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, അതിന്റെ ഈ വർഷത്തെ വലുപ്പം ഇതിന് "ഗോഡ്‌സില്ല" എന്ന വിളിപ്പേര് നേടികൊടുത്തു.. ഈ വർഷത്തെ സഹാറൻ ഡസ്റ്റ് ക്‌ളൗഡ്‌  50 വർഷത്തിനിടയിലെ ഏറ്റവും വലിയതും  ഇല്ലിനോയി സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലും ഒഹായോ സംസ്ഥാനം വരെയും എത്താൻ സാധ്യതയുണ്ട്.
 

പൊടി വായുവിൽ ആയിരിക്കുമ്പോൾ, ആകാശം പകൽ ക്ഷീരപഥവും സൂര്യാസ്തമയം പതിവിലും ചുവപ്പായും കാണപ്പെടുന്നു. ഇതിന്റെ ഫലമായി ഈ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം കുറയുന്നു, ഇത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് ബുദ്ധിമുട്ടാണ്. ആസ്ത്മ അല്ലെങ്കിൽ എംഫിസെമ പോലുള്ള ശ്വാസകോശങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇത് അനാരോഗ്യകരമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code