Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഊരാളില്‍ വീട്ടില്‍ വീണ്ടും പൊട്ടിക്കരച്ചില്‍; മെറിന്‍ ഇനി ഓര്‍മ

Picture

മോനിപ്പള്ളി: എനിക്കൊരു കുഞ്ഞുണ്ട്, അവള്‍ക്കുവേണ്ടി ജീവിക്കണം. ആ പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിന്‍ മണ്ണിലേക്ക് മറഞ്ഞു.

 

പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഊരാളില്‍ വീട്ടില്‍ വീണ്ടും ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നപ്പോഴും ഇതൊന്നുമറിയാതെ നോറയും വലിയ സ്ക്രീനിലേക്ക് നോക്കി. പ്രിയപ്പെട്ട അമ്മ ഇനിയൊരിക്കലും തനിക്ക് മുത്തം തരാന്‍ ഓടിവരില്ലെന്നൊന്നും ഇപ്പോഴും അവള്‍ക്കറിയില്ല.

അമേരിക്കയില്‍ ശവസംസ്കാരം നടന്നപ്പോള്‍, ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍വഴി കാണാന്‍മാത്രമാണ് കഴിഞ്ഞത്.

 

ബുധനാഴ്ച സൗത്ത് ഫ്‌ലോറിഡ ടാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു ശവസംസ്കാരശുശ്രൂഷകള്‍. ഫാ. ജോസ് ആദംപള്ളി കാര്‍മികത്വം വഹിച്ചു. ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കംചെയ്തു. ശവസംസ്കാരശുശ്രൂഷകള്‍ അമേരിക്കയില്‍ തുടങ്ങുംമുമ്പേ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക കുര്‍ബാനയും ഒപ്പീസും നടത്തി. ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ കാര്‍മികത്വം വഹിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന നോറ പള്ളിമുറ്റത്തുകൂടി നടക്കുന്നത് ആരെയും കരയിക്കുന്ന കാഴ്ചയായിരുന്നു.

 

ചൊവ്വാഴ്ച മെറിന്‍ ജോയിക്ക് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എസ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ഫാ.ബിന്‍സ് ചേത്തലില്‍ ഇവിടെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

 

ജൂലായ് 28ന് അമേരിക്കന്‍ സമയം രാവിലെ 7.30നാണ് മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയിമേഴ്‌സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയിയെ(27) ഭര്‍ത്താവ് ഫിലിപ്പ് മാത്യു (നെവിന്‍34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിന്‍ ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം. നെവിന്‍ ഇപ്പോള്‍ അമേരിക്കയില്‍ പോലീസ്കസ്റ്റഡിയിലാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code