Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെയ്‌റൂട്ട് ദുരന്തം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ

Picture

ത്തിക്കാന്‍ സിറ്റി: ലെബനോന്‍ തലസ്ഥാന നഗരമായ ബെയ്‌റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്‌ഫോടന പരമ്പരയില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പയും. ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ദുരന്തത്തില്‍ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്.

 

ദുരന്തത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്ന ലെബനോനു വേണ്ടിയും രാജ്യത്തു സമാധാനം സംജാതമാകുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗൗരവകരമായ പ്രതിസന്ധി ഇല്ലാതാക്കുവാന്‍ ലെബനോനു വേണ്ടി രാജ്യാന്തര സമൂഹം ഇടപെടുകയും പിന്‍തുണയ്ക്കുകയും വേണമെന്നും പാപ്പ പറഞ്ഞു.

 

അതേസമയം ഇരട്ട സ്‌ഫോടനങ്ങള്‍ക്കു കാരണം 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദിയാബ് വ്യക്തമാക്കി. സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ആറുവര്‍ഷമായി ഇത് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറായി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code