Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ് സമയത്ത് അമേരിക്കയിലെ ആദിവാസികളുടെ ഇടയിലുള്ള മാർത്തോമ്മ സഭയുടെ പ്രവർത്തനം വേറിട്ടതാക്കി   - (ഷാജീ രാമപുരം)

Picture

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന നേറ്റിവ് അമേരിക്കൻ മിഷൻ ബോഡിന്റെ നേതൃത്വത്തിൽ കോവിഡ് എന്ന മഹാമാരി പടർന്ന്പിടിച്ചിരിക്കുന്ന പാവപ്പെട്ടവരായ ന്യുമെക്സിക്കോയിലെ ആദിവാസികളായ നാവഹോ ഇൻഡ്യൻസിന്റെ ഇടയിലുള്ള പ്രവർത്തനം സഭയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി.

 

ന്യൂമെക്സിക്കോയിലെ ഫാർമിഗ്ടൺ സിറ്റിയിലെ നാവഹോ ഇന്ത്യൻസ്‌ അംഗമായിരിക്കുന്ന എപ്പിസ്‌കോപ്പൽ ഇടവകയുമായി കൈകോർത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭദ്രാസനാധിപൻ ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. നാവഹോലാൻഡ് ഏരിയ മിഷൻ ഭദ്രാസന ബിഷപ് ഡേവിഡ് ഇ.ബെയ്ലി, റവ.മൈക്കിൾ എന്നിവർ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകി.

 

റവ.ജേക്കബ് പി.തോമസ് കൺവീനറും റവ.ബ്ലെസൻ കെ.മോൻ, റവ.തോമസ് ജോസഫ്, ഭദ്രാസന ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ, ഡോ.സുരേഷ് മാത്യു, നിർമ്മല എബ്രഹാം, എബി ജോർജ്, താര മാത്യുസ്, ജോഷ് ജയിക്കബ്, ജൂലിയാൻ ചെറിയാൻ, ജോബി മാത്യു, ഷീബ മാത്യു എന്നിവർ അംഗങ്ങളും ആയ ഭദ്രാസന നേറ്റിവ് അമേരിക്കൻ മിഷൻ ബോർഡ് ആണ് പ്രവർത്തനങ്ങൾ ചുക്കാൻ പിടിക്കുന്നത്. ഹ്യുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ച് 25000 ഡോളർ ഇടവക നാവഹോ മിഷൻ പ്രവർത്തനങ്ങൾക്ക് നൽകിയത് വളരെ പ്രോത്സാഹനകരമാണന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അഭിപ്രായപ്പെട്ടു.

 

അമേരിക്കയിൽ ഏകദേശം അഞ്ഞുറോളം ആദിവാസി വിഭാഗങ്ങൾ ഉണ്ട്. ഇവരിൽ അലബാമ, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിൽ വസിക്കുന്ന ചോക്റ്റോ വിഭാഗത്തിലുള്ളവരുടെ ഇടയിലും, ലൂസിയാന സംസ്ഥാനത്തെ ന്യൂഓർലിയൻസിലുള്ള ഹോമാ ഇൻഡ്യൻസിന്റെ ഇടയിലും, അരിസോണ, ന്യൂമെക്സിക്കോ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിൽ വസിക്കുന്ന നാവഹോ ഇൻഡ്യൻസിന്റെ ഇടയിലും ആണ് പ്രധാനമായും സഭയുടെ നേറ്റിവ് അമേരിക്കൻ മിഷന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്.

 

2002 ൽ ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസ് ഭദ്രാസനാധ്യക്ഷൻ ആയിരിക്കുമ്പോൾ ആരംഭിച്ച നേറ്റീവ് അമേരിക്കൻ മിഷൻ പ്രവർത്തനങ്ങളുടെ കൺവീനർ ആയി 2013 വരെയും ഫിലാഡൽഫിയ മാർത്തോമ്മ ഇടവാംഗമായ നിർമ്മല എബ്രഹാം ആണ് പ്രവർത്തിച്ചത്. ഇപ്പോൾ സഭാ കൗൺസിൽ അംഗമായ നിർമ്മല എബ്രഹാമും ഭർത്താവ് ഓ.സി എബ്രഹാമും ഈ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമായി തുടരുന്നു.

 

ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഭദ്രാസനാധിപൻ ആയി ചുമതലയേറ്റതിനു ശേഷം ആണ് നാവഹോ മിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. അരിസോണ, ന്യൂമെക്സിക്കോ. യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാർക്കുന്ന നാവഹോ ഇന്ത്യൻസിന്റെ ഇടയിൽ തുടക്കം കുറിച്ച ഈ പ്രവർത്തനം ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ മറ്റൊരു അധ്യായം ഏഴുതിചേർക്കപ്പെടുകയാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code