Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെയര്‍ലാന്‍ഡില്‍ നിര്യാതനായ ജോസഫ് മൈക്കിളിന്റെ സംസ്കാരം ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍: കോഴിക്കോട് കൂടരഞ്ഞി അരവനാനിക്കല്‍ വീട്ടില്‍ മൈക്കിള്‍ തോമസിന്റെയും പരേതയായ മറിയത്തിന്റെയും മകന്‍ ജോസഫ് മൈക്കിള്‍ (സണ്ണി-57 വയസ്സ് ) പെയര്‍ലാന്‍ഡില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. പരേതന്റെ ഭാര്യ ലിസ ജോസഫ് കോട്ടപ്പടി പ്ലാമൂടി മുതുപ്ലാക്കല്‍ കുടുംബാംഗമാണ്.

 

മകന്‍ സെബാസ്റ്റ്യന്‍ ജോസഫ് വിദ്യാര്‍ത്ഥിയാണ്.
ഭാര്യാസഹോദരി വിദ്യാ ജോഷി പെയര്‍ലാന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ ജോഷി മാത്യുവിന്റെ ഭാര്യയാണ്.

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ഇടവകയിലെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍.

 

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും : ഓഗസ്റ്റ് 8 നു ശനിയാഴ്ച രാവിലെ 11 മുതല്‍ 1.30 വരെ പെയര്‍ലാന്‍ഡ് ക്രൗഡര്‍ ഫ്യൂണറല്‍ ഹോം (Crowder Funeral Home, 2422, Broadway, Pearland, TX 77584) ശുശ്രൂഷയെ തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍
സംസ്കരിക്കുന്നതുമാണ്

 

ശുശ്രൂഷകള്‍ https://gmaxfilms.com/livebroadcast ല്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി മാത്യു - 832 859 9542

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code