Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല ഡാളസ് ചാപ്റ്റര്‍ ഒരുക്കുന്ന തത്സമയ സംവാദം   - അനശ്വരം മാമ്പിള്ളി

Picture

ഡാളസ് : അല ഡാളസ് ഒരുക്കുന്ന സത്യാനന്തരം ; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 8 ( അമേരിക്കന്‍ സമയം ) ശനിയാഴ്ച രാവിലെ 10.30 (CST) /11.30(EST) എന്ന സമയത്ത് ക്രമീകരിച്ചിരിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാനഡ, ഐര്‍ലാന്‍ഡ്, ലണ്ടന്‍, ഇന്ത്യ എന്നീവിടങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കാനുള്ള ഉള്ള താല്പര്യം ഇതിനൊടകം രേഖപ്പെടുത്തിരിക്കുന്നു.

 

അസത്യവിവര പ്രചാരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതി സമര്‍ത്ഥമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ഈ നുണാഭിനിവേശ കാലത്തു നിന്നു ക്കൊണ്ട് സത്യാഭിനിവേശത്തിന്റെ വസ്തുത വിശകലനം. തത്സമയ സംവാദത്തില്‍ ജനകീയനായ എം എല്‍ എ രാജു എബ്രഹാം, ലോകപ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനുമായ ഡോ. എം വി പിള്ള, ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചന്ദ്രശേഖരന്‍, കോവിഡ് മുന്നണി പോരാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മുഹമ്മദ് അഷില്‍ തുടങ്ങിയവരും ഒട്ടേറെ സാമൂഹ്യ -സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അല ഡാളസ് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

 

സൂം മീറ്റിങ്ങിലേക്ക് കയറുവാനുള്ള ഐ ഡി നമ്പര്‍
https://us02web.zoom.us/j/84254208890

 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code