Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസില്‍ കോവിഡ് 19 മരണം 8000 കവിഞ്ഞു, രോഗവ്യാപനത്തില്‍ കുറവ്   - പി.പി. ചെറിയാന്‍

Picture

ഓസ്റ്റിന്‍ : ടെക്‌സസ്സ് സ്റ്റേറ്റ് ഹെല്‍ത്ത് അധികൃതര്‍ ആഗസ്റ്റ് 7 ന് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 8096 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തെ കോവിഡ്19 മൂലം മരണമടഞ്ഞവര്‍ 293 പേരാണെന്നും രോഗം സ്ഥിരീകരിച്ചവര്‍ 7039 പേര്‍ക്കാണെന്നും സ്ഥിരീകരിച്ചു.

 

ടെക്‌സസ് സംസ്ഥാനത്ത് 474524 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ കലിഫോര്‍ണിയയിലും ഫ്‌ലോറിഡയുമാണ് ഏറ്റവും കൂടുതല്‍ കേസ്സുകള്‍ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍. ജൂലൈ മധ്യത്തോടെ കോവിഡിന്റെ വ്യാപനത്തില്‍ കുറവനുഭവപ്പെടുന്നും ടെക്‌സസ്സ് ആശുപത്രികളില്‍ 8000 ത്തില്‍ താഴെ മാത്രമേ ചികിത്സക്ക് എത്തിയിരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

 

ടെക്‌സസ്സില്‍ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ ഹാരിസ് കൗണ്ടിയില്‍ നാലു താല്‍ക്കാലിക കോവിഡ് 19 പരിശോധന കേന്ദ്രങ്ങള്‍ കൂടി തുറന്നു പ്രവര്‍ത്തിക്കുന്നതായി വെള്ളിയാഴ്ച ടെക്‌സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏമ്പട്ട് വെളിപ്പെടുത്തി. ദിവസം 1250 പരിശോധനകളാണ് ഇവിടെ നടത്തുക. അതോടൊപ്പം 1.10 ബില്യണ്‍ ഡോളര്‍ നഴ്‌സിങ് കെയര്‍ ഫെഡിലിറ്റികള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് അനുവദിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. ടെക്‌സസ്സില്‍ രോഗവ്യാപനം കുറയുന്നുണ്ടന്നും. മുന്‍കരുതലുകള്‍ തുടര്‍ന്നും പാലിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code