Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുതിയ തോഴിലവസരങ്ങളിലെ രാഷ്ട്രീയവത്കരണം (അജു വരിക്കാട്)

Picture

ജൂലൈയിൽ മാത്രം അമേരിക്കയിൽ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ പുതുതായി ചേർത്തു.എന്നാൽ ഇതൊരു മഹാ സംഭവമായി ആരും ചിത്രികരിക്കണ്ട കാര്യമല്ല. മറ്റേതൊരു സമയത്തുമായിരുന്നെങ്കിൽ ഈ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ എന്ന് പറഞ്ഞാൽ അതൊരു വലിയ വാർത്തയാണ്.
നമുക്കറിയാം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ മാർച്ച് മാസം മുതൽ ഇങ്ങോട്ടു പരിശോധിച്ചാൽ ഏകദേശം 22 ദശലക്ഷം തൊഴിലവസരങ്ങളാണ് അമേരിക്കൻ എക്കണോമിക്ക് നഷ്ടമായത്. പാൻഡെമിക്കിൽ നിന്നുള്ള സാമ്പത്തിക നാശനഷ്ടം പല നിരീക്ഷകരും ആദ്യം വിചാരിച്ചതിലും വളരെക്കാലം നീണ്ടുനിൽക്കുമെന്നാണ് സർക്കാറിന്റെ തൊഴിൽ റിപ്പോർട്ട് വെള്ളിയാഴ്ച സൂചനകൾ നൽകിയതു.


നഷ്ടപെട്ട തൊഴിലുകളുടെ പകുതി ഭാഗം പോലും ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം. വീണ്ടെടുത്ത പല തൊഴിലുകളൂം താത്കാലിക അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ആണ് എന്നത് ഈ സാഹചര്യത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസം കൊണ്ട്, പാൻഡെമിക്-ഇൻഡ്യൂസ്ഡ് മാന്ദ്യത്തിൽ നഷ്ടപ്പെട്ട 42% ജോലികളും വീണ്ടെടുത്തതായി തൊഴിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ പകുതിയോളം വീണ്ടെടുക്കപ്പെട്ട തൊഴിലുകളിൽ ഭൂരിഭാഗവും പാണ്ഡെമിക്കിന്റെ തുടക്കത്തിൽ അടച്ചുപൂട്ടൽ നേരിട്ട റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഷോപ്പുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആണ്. മെയ്, ജൂൺ മാസങ്ങളിൽ വിശാലമായ അടച്ചുപൂട്ടൽ അവസാനിച്ചതിനുശേഷം ആ ജോലികൾ താരതമ്യേന വേഗത്തിൽ മടങ്ങിവന്നു.


എന്നാൽ തൊഴിൽ വളർച്ചയുടെ അടുത്ത ഘട്ടം മടങ്ങി വരുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു. പതിനഞ്ചു ആഴ്ചയിൽ കൂടുതൽ തൊഴിൽരഹിതരായിരിക്കുന്നവരുടെ എണ്ണവും ജൂലൈയിൽ മാത്രം 6 ദശലക്ഷത്തിലധികമായി ഉയർന്നു എന്നത് വളരെ ആശങ്ക ഉയർത്തുന്നതാണ്.
ടൂറിസം ഇൻഡസ്ടറി എന്ന് ഇനി തിരിച്ചു വരും എന്ന് ഇപ്പോൾ പ്രവചിക്കുവാൻ പോലും സാധിക്കില്ല. ഈ ഇൻഡസ്ട്രിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ദശലക്ഷകണക്കിനാളുകൾ ഉണ്ട്. തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ മേഖലയിൽ പുത്തനുണർവ് എന്ന് പാർട്ടികൾ അവകാശം ഉന്നയിക്കുന്നത് സ്വാഭാവികം ആർക്കും മനസിലാകത്ത കണക്കുകളുടെ വിവരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയൂം ചെയ്യും.
ഭരണത്തിന്റെ പരാജയമാണ് തൊഴിൽ നഷ്ടമെന്ന് ഡെമോക്രറ്റ്സും ഭരണത്തിന്റെ മികവാണ് ഇപ്പോൾ വന്ന തൊഴിൽ നേട്ടങ്ങൾ എന്നു റിപ്പബ്ലിക്കൻസും വാദിക്കും.
ആഗോളതലത്തിലുള്ള ഇപ്പോഴുള്ള തൊഴിൽ സാഹചര്യം മാറിവരാൻ സമയം എടുക്കുമെന്ന് മനസിലാക്കുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. ഒരുപക്ഷെ മാസങ്ങളും വർഷങ്ങളും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code