ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് 2020-22 പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 20 ഞായറാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ സമയം ഏഴിനു ഡബ്ല്യു.എംസി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സൂം പ്ലാറ്റ്ഫോമില്‍ ക്രമീകരിച്ചിരിക്കുന്ന ചടങ്ങില്‍ കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് റവ:ഫാ .ഡേവിസ് ചിറമേല്‍ മുഖ്യാതിഥി ആയിരിക്കും.
പ്രസ്തുത പരിപാടിയില്‍ റോയ് മാത്യു (ചെയര്മാന്),ജോമോന് ഇടയാടി(പ്രസിഡന്റ്), സന്തോഷ് ഐപ്പ്(വൈസ് ചെയര്മാന്), തോമസ് മാമ്മന്‍ (വൈസ് പ്രസിഡന്റ്,അഡ്മിന്), ഹരി ശിവരാമന് (വൈസ് പ്രസിഡന്റ് ഓര്ഗനൈസേഷന്), മാത്യൂസ് മുണ്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍ സെക്രട്ടറി), ജിന്‍സ് മാത്യു ( ട്രഷറര്‍ ), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ഷിബി റോയ് (വനിതാ ഫോറം ചെയര്‍ ), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), കുമാരി എയ്ഞ്ചല്‍ സന്തോഷ് (യൂത്ത് ഫോറം ചെയര്‍), ജീവന് സൈമണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍), ഷിനു ഏബ്രഹാം (കള്‍ച്ചറല്‍ ഫോറം ചെയര്‍), ജോസ് പൊന്നൂസ്(ചാരിറ്റി ഫോറം ചെയര്‍), ആല്വിന് എബ്രഹാം (സ്റ്റുഡന്റ് ഫോറം ചെയര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോയി ചിചേരിയില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്സണ് കല്ലുംമൂട്ടില്‍, എല്‍ദോ പീറ്റര്‍, കുര്യന് പന്നാപാറ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.
ഡബ്ല്യു.എംസി ഹൂസ്റ്റണ്‍, ഒക്കലഹോമ, ഫ്ളോറിഡ, ചിക്കാഗോ, നോര്‍ത്ത് ടെക്സാസ്, ഡാളസ് ഡി.എഫ്.ഡബ്ല്യു, സൗത്ത് ജേഴ്സി, കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ഫിലാഡല്‍ഫിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രോവിന്‍സുകളിലെ യുവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.
ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന സൂം ഐഡിയില്‍ പ്രാദേശിക സമയങ്ങളില്‍ ജോയിന്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി :826-2505-7623 പാസ്വേര്ഡ് : 776527
സമയം: 7 pm ( CST) ഹൂസ്റ്റണ്‍
8 pm (EST) ന്യൂജേഴ്സി
Comments