Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളികള്‍ക്ക് മനസുനിറഞ്ഞ നന്ദിയോടെ ഡോ എം എസ് സുനില്‍ ടീച്ചര്‍   - അനില്‍ മറ്റത്തികുന്നേല്‍

Picture

ഷിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഡോ എം എസ് സുനില്‍ ടീച്ചര്‍ ചിക്കാഗോ മലയാളികള്‍ക്ക് നന്ദി അറിയിച്ചു. പാവപെട്ട ഭവന രഹിതരായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ എം എസ് സുനിലിന് പിന്തുണയുമായി ഷിക്കാഗോയിലെ മലയാളി സമൂഹം വ്യക്തിപരമായും സംഘടനാ തലത്തിലും അണിനിരന്നപ്പോള്‍ 42 ഭവനരഹിതരുടെ തലചായ്ക്കാന്‍ ഒരിടം എന്ന സ്വപനം പൂവണിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ ടീച്ചര്‍ നന്ദി അറിയിച്ചത്.

 

2019 ലെ ഓണക്കലാത്ത് സ്കറിയകുട്ടി തോമസിന്റേയും ടോമി മെതിപ്പാറയുടേയും ആതിഥ്യത്തില്‍ ഷിക്കാഗോ സന്ദര്‍ശിച്ച ടീച്ചര്‍ക്ക്, പിന്തുണ നല്‍കിയവരില്‍ വ്യക്തികളും സംഘടനകളും ഉണ്ട്.മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറ്റോറി കെയര്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍, ചിക്കാഗോ കലാക്ഷേത്ര, ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, ഫ്രെണ്ട്‌സ് ആര്‍ എസ്, ഷിക്കാഗോ കെസിഎസ്, കെസിഎസ് വിമന്‍സ് ഫോറം, സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഡോ സുനിലിന്റെ ആഹ്വാനം സ്വീകരിച്ച് ഈ ഭാവന നിര്‍മാണയജ്ഞത്തില്‍ പങ്കാളികളായത്. കേരളം പ്രളയ ദുരിതത്തിലൂടെ കടന്നു പോയപ്പോള്‍, ഭവനരഹിതര്‍ക്ക് ആശ്വാസമായതിന്റെ ചാരിതാര്‍ഥ്യം പങ്കുവയ്ക്കുന്ന ഡോ സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ട ഭവനങ്ങളുടെ എണ്ണം ഇതോടെ 185 ആയി.

 

ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയില്‍ നിന്നും സ്ത്രീകള്‍ക്കുള്ള പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരം അടക്കം സന്നദ്ധ സേവനത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സുനില്‍ ടീച്ചറുടെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ടീച്ചറുടെ സന്ദര്‍ശനം ക്രമീകരിച്ച സ്കറിയാകുട്ടി തോമസും, ടോമി മെതിപ്പാറയും അറിയിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code