Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പമ്പയും റെറ്റ് എയ്ഡും ചേര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്നു   - ജോര്‍ജ് ഓലിക്കല്‍

Picture

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ റെറ്റ് എയ്ഡ് ഫാര്‍മസിയുമായി ചേര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബര്‍ 26-ന്് ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം നലു വരെയുള്ള സമയത്ത് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തുന്നു.

 

കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത തെല്ല് ശമിച്ചെങ്കിലും ദീര്‍ഘകാലം ഇവിടെ ഉണ്ടാകും എന്ന സുചനകളാണ് സി.ഡി.സിയും ഹെല്‍ത്ത്‌കെയര്‍ വിദഗ്ധരും നല്‍കുന്നത്. ഇതിനൊരറുതി വരണമെങ്കില്‍ ഫലപ്രദമായൊരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു അതുവരെ ഇപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളായ സാമുഹിക അകലവും, ശുചിത്വവും, പാലിക്കുകയും, അതോടൊപ്പം ഫേസ് മാസ്ക്കും, പിപിഇയും ധരിക്കേണ്ടതുമാണെന്നും, ഇത് കൂടാതെ മുന്‍കരുതലായി മറ്റു അസുഖങ്ങള്‍ പിടിപെടാതെ ശ്രദ്ധിക്കണമെന്നും അതിനായി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ആരോഗ്യ രംഗത്തെ അധികാരികള്‍ മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്

 

ന്യൂമോണിയ, റ്റെറ്റനെസ്, വൂപ്പിംഗ് കഫ്, ഷിങ്ഗ്ള്‍സ്, ഹെപ്പിറ്റൈറ്റിസ്, തുടങ്ങിയവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പുകളാണ് ആവശ്യകാര്‍ക്കായി റെറ്റ് എയ്ഡ് ഫാര്‍മസി പമ്പയുടെ സഹകരണത്തോടെ ഒരുക്കുന്നത്.

പമ്പ യുത്ത് ലീഡറും റെറ്റ് എയ്ഡ് ഫാര്‍മസിസ്റ്റുമായ എയ്ഞ്ചല്‍ മോഡിയുടെ നേതൃ
ത്വത്തിലായിരിക്കും ക്യാമ്പ് നടക്കുക. നിലവിലുള്ള ഗവണ്‍മെന്റ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ക്യാമ്പ് ക്രമീകരിക്കുകയെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.പ്രതിരോധ കുത്തിവയ്പ്പിനായി എത്തുന്നവര്‍ ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് കൊണ്ടു വരണമെന്ന് അറിയിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് പമ്പ ഹെല്‍പ്‌ലൈനുമായി ബന്ധപ്പെടുക.
അലക്‌സ് തോമസ് 215 850 5268, എയ്ഞ്ചല്‍ മോഡി 215 991 4892, ജോണ്‍ പണിക്കര്‍ 215 605 5109 ജോര്‍ജ് ഓലിക്കല്‍ 215 873 4365, ഫിലിപ്പോസ് ചെറിയാന്‍, 215 605 7310, ജൂലി ജേക്കബ് 610 331 0912, മോഡി ജേക്കബ് 215 667 0801, സുധ കര്‍ത്ത 267 575 7333, ജോര്‍ജ് നടവയല്‍ 215 629 6375 തോമസ് പോള്‍ 267 825 5183, സുമോദ് നെല്ലിക്കാല 267 322 8527, ജോസ് ആറ്റുപുറം 267 231 4643 ജേക്കബ് കോര 267 977 8995, ബാബു വര്‍ഗീസ് 267 872 0377, മാക്‌സ്‌വെല്‍ ഗിഫോര്‍ഡ് 267 357 1173, ജോസ് ആറ്റുപുറം 267 231 4643, റോണി വര്‍ഗീസ് 267 213 4444, ബോബി ജേക്കബ് 610 331 8257, രാജന്‍ സാമുവല്‍ 215 490 4886, , വി.വി ചെറിയാന്‍ 215 806 3802, എബി മാത്യു 215 242 4114 റോയി സാമുവല്‍ 215 490 4886, റ്റിനു ജോണ്‍സന്‍ 215 688 1550, എ.എം ജോണ്‍, ആലീസ് ആറ്റുപുറം 215 760 2149, ഡൊമിനിക് ജേക്കബ് 267 974 4003.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code