Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷവും വിദ്യാഭ്യാസ പുരസ്കാര വിതരണവും   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം വളരെ നിയന്ത്രിമായ രീതിയില്‍ കോവിഡ് നിയമങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആഘോഷിച്ചു. സെപ്റ്റംബര്‍ 19-നു ശനിയാഴ്ച ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തിയ പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

 

മലബാര്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ മാവേലി മന്നനെ സ്റ്റേജിലേക്ക് ആനയിച്ചു. ജയിംസ് പുത്തന്‍പുരയാണ് മാവേലിയായി വേഷമിട്ടത്. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടികളുടെ എംസിയായിരുന്നു. ട്രഷറര്‍ ജിതേഷ് ചുങ്കത്ത് ഏവര്‍ക്കും നന്ദി പറഞ്ഞു.

 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കായി വര്‍ഷങ്ങളായി നല്‍കിവരുന്ന വിദ്യാഭ്യാസ പുരസ്കാരം ഓണാഘോഷവേളയില്‍ നല്‍കി. ഒന്നാം സ്ഥാനം സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും, ട്രോഫിയും കരസ്ഥമാക്കിയത് ജോഷി & ജിനി കുഞ്ചെറിയ ദമ്പതികളുടെ മകനായ ജസ്റ്റിന്‍ കുഞ്ചേറിയയും, രണ്ടാം സ്ഥാനം ചാക്കോ മറ്റത്തില്‍പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും ട്രോഫിയും നേടിയത് ഷെന്നി പോള്‍ & ബിന്ദു ദമ്പതികളുടെ മകന്‍ പോള്‍ ഷെന്നിയും, മൂന്നാം സ്ഥാനം മനോജ് അച്ചേട്ട് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കിയത് രാജേഷ് ബാബു & അമ്പിളി ദമ്പതികളുടെ പുത്രി അമ്മു രാജേഷ് ബാബുവുമാണ്. വിജയികളെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിനന്ദിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സാബു നടുവീട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അവാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ചാക്കോ മറ്റത്തില്‍പറമ്പിലായിരുന്നു.

 

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി നേതൃത്വം നല്‍കിയത് സാബു കട്ടപ്പുറം, ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, മനോജ് അച്ചേട്ട്, ജസി റിന്‍സി, ഷൈനി ഹരിദാസ്, രഞ്ചന്‍ ഏബ്രഹാം, ആല്‍വിന്‍ ഷിക്കോര്‍, ആഗ്‌നസ് മാത്യു, ലൂക്ക് ചിറയില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, സജി മണ്ണംചേരില്‍, കാല്‍വിന്‍ കവലയ്ക്കല്‍, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവരായിരുന്നു. പരിപാടികളുടെ ഫോട്ടോഗ്രാഫി മോനു വര്‍ഗീസ് നിര്‍വഹിച്ചു.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code