തിരുവനന്തപുരം മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് പരിശുദ്ധ യാക്കോബായ സുറിയാനി സഭ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി..തിരുവനന്തപുരത്ത് വെച്ച് ഇരു വിഭാഗങ്ങളുമായി വെവ്വേറെയായാണ് ചര്‍ച്ചകള്‍ നടന്നത്.
യാക്കോബായ സുറിയാനി സഭയുമായി രാവിലെ നടന്ന ചര്‍ച്ചയില്‍ പരിശുദ്ധ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്തന്മാരായ ഡോ. മോര് തീമോത്തിയോസ് തോമസ് (എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി), ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് (വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത & മീഡിയ സെല്‍ ചെയര്മാന്), ഡോ. മോര് കൂറിലോസ് ഗീവര്‍ഗീസ് (നിരണം ഭദ്രാസനാധിപന്‍) , സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ, സഭാ അത്മായ ട്രസ്റ്റി കമാണ്ടര്‍ ഷാജി ചുണ്ടയില്‍, എന്നിവര്‍ പങ്കെടുത്തു.
മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കായുള്ള ബഹു. കേരള ഗവണ്മെന്റിന്റെ ഉദ്യമത്തെ യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തിരുന്നു.
റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം
Comments