ഡാളസ്: ഗാര്‍ലന്‍ഡിലുള്ള മൗണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം ഇടയാറന്മുള്ള തടത്തില്‍ വാളംകാലായില് വീട്ടില്‍ തോമസ് ജോണ്‍ (85) ഡാളസില്‍ സെപ്റ്റംബര്‍ 18 -നു നിര്യാതനായി. ശാരീരകമായ ക്ഷീണം നിമിത്തം മകന്റെ വീട്ടില്‍ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോം, 500 യുഎസ്-80, സണ്ണിവെയില്‍, ടെക്സസ് 75182 ആരംഭിച്ച് തുടര്‍ന്നു സംസ്കരിക്കും.
1955 മുതല്‍ 1975 വരെ ഇന്ത്യന്‍ ആര്‍മിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ ആയിരുന്നു. മുപ്പത് വര്‍ഷം ന്യൂയോര്‍ക്കില്‍ താമസിച്ച് ജീവിതം നയിച്ച പരേതന് വിവിധ ഗവണ്മെന്റ് സര്‍വ്വീസുകളില്‍ ജോലിചെയ്തശേഷം മെട്രോപോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്നും വിരമിച്ചു. പാസ്റ്റര്‍ എ.സി. ജോര്‍ജ് ശുശ്രൂഷകനായിരുന്ന ഐ.പി.സി ന്യൂയോര്‍ക്ക് ചര്‍ച്ചിന്റെ ആരംഭകാല പ്രവര്‍ത്തകനും ആദ്യത്തെ സഭാ ട്രഷറാറും ആയിരുന്നു തോമസ് ജോണ്‍.
ഇരവിപേരൂര്‍ ഊരിയേക്കുന്നത്ത് മറിയാമ്മ ജോണ്‍ ആണ് സഹധര്‍മ്മിണി. മക്കള്‍: സ്റ്റാന്‍ലി (ഡാളസ്), സ്റ്റെഫനി (സിബി - ന്യൂയോര്‍ക്ക്). മരുമക്കള്‍: മെറീന, ജെയ്സണ്‍ ജോസഫ് ആര്യപ്പള്ളില്‍ (ന്യൂയോര്‍ക്ക്).
സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷന്‍ ടിവിയില്‍ ഡബ്ലുഡബ്ലുഡബ്ലു.പ്രൊവിഷന്‍ ടിവി.ഇന്‍
വാര്‍ത്ത: രാജന് ആര്യപ്പള്ളില്‍
Comments