Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും - ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയില്‍

Picture

കൊച്ചി - പാര്‍ലിമെന്റ് പാസ്സാക്കിയ കാര്‍ഷീക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി ബിഷപ്പുമായ റമിജിയോസ് ഇഞ്ചനാനിയില്‍

 

ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്  കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ തുടക്കം കുറിച്ചു കൊണ്ട് എറണാകുളം റിസര്‍വ്വ് ബാങ്കിന്റെ റീജിയണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

 

കോവിഡ് - 19 കാലഘട്ടത്തില്‍ ബാക്കിയെല്ലാ മേഖലകളും 20% ത്തോളം വളര്‍ച്ചാ മുരടിപ്പ് കാണിച്ചപ്പോള്‍ കാര്‍ഷിക മേഖലയാണ് 3.9% വളര്‍ച്ച കാണിച്ചത്. കാര്‍ഷിക ബില്ലുകള്‍ പാസ്സായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് പോകുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാതെ കാര്‍ഷിക മേഖലയും തകരും. ഇത് രാജ്യത്തിന്റെ സാമ്പത്തീക മേഖല തകര്‍ക്കും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും എല്ലാ വിഭാഗം വായ്പകളുടേയും 2 വര്‍ഷമൊറോട്ടോറിയം കാലത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം അദ്ദേഹം അഭിപ്രായപ്പെട്ടു.

 

രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജു കെ.വി, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ ബിനോയ് തോമസ്, ഭാരവാഹികളായ ജോയി കണ്ണം ചിറ, രാജു സേവ്യര്‍ , പ്രൊഫ ജോസ് കുട്ടി ഒഴുകയില്‍, പി.ടി ജോണ്‍ , അഡ്വ: ജോണ്‍ ജോസഫ്, എന്‍ ജെ ചാക്കോ, പി.ജെ മാനുവല്‍ , സുരേഷ് കുമാര്‍ , ഇബ്രാഹിം തെങ്ങില്‍, സണ്ണി തുണ്ടത്തില്‍ ജോസി കുര്യന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസ പ്രതിഷേധത്തോടനുബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ നേതാക്കള്‍ കത്തിച്ചു

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code