Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. തോമസ് മറ്റപ്പള്ളില്‍ നിര്യാതനായി

Picture

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും എസ്ബി കോളജ് മുന്‍ ലൈബ്രേറിയനും ഗ്രന്ഥകാരനുമായിരുന്ന ഫാ. തോമസ് മറ്റപ്പള്ളില്‍ (83) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ ഒന്പതിന് ഇളങ്ങുളത്തുള്ള സഹോദരപുത്രന്‍ തോമസുകുട്ടി(ടോമി)യുടെ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ 10.30ന് ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. ഇളങ്ങുളം ഇരുപ്പക്കാട്ട് മറ്റപ്പള്ളില്‍ തോമസ്- അന്ന ദമ്പതികളുടെ മകനാണ്.

1964 മാര്‍ച്ച് 12ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ ഫാ. തോമസ് മറ്റപ്പള്ളി ചങ്ങനാശേരി എസ്ബി കോളജില്‍ 27 വര്‍ഷം ലൈബ്രേറിയനായും എസ്ബി കോളജിലെ മതബോധന അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1970 മുതല്‍ 75 വരെ ചങ്ങനാശേരി രൂപതാ പ്രീസ്റ്റ് പ്രോവിഡന്റ് ഫണ്ട് സെക്രട്ടറി, 1975 മുതല്‍ 77 വരെ സെനറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1985 മുതല്‍ 1992 വരെ ഓള്‍ കേരളാ കോളജ് ലൈബ്രേറിയന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു.

 

അന്വേഷണങ്ങള്‍, സന്മാര്‍ഗത്തിന്‍റെ അടിസ്ഥാനം, ക്രിസ്തുവിജ്ഞാനീയം തുടങ്ങി വിവിധ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ളായിക്കാട്, വായ്പൂര് പുത്തന്‍പള്ളി, അരുവിക്കുഴി, ചെറുവാണ്ടൂര്‍, മാമ്മൂട്, രാജമറ്റം ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.

 

സഹോദരങ്ങള്‍: പരേതരായ ഫാ. മാത്യു മറ്റപ്പള്ളില്‍ പള്ളേട്ടയിന്‍ സഭ തിരുവനന്തപുരം, എം.റ്റി. ജോസഫ് മറ്റപ്പള്ളില്‍ ഇളങ്ങുളം, എം.ടി.ഫിലിപ്പ് (എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി), സിസ്റ്റര്‍ സിറിയക് (കാര്‍മലിറ്റ് കോണ്‍വെന്‍റ്), ത്രേസ്യാമ്മ ആന്‍റണി മാന്പഴക്കുന്നേല്‍ (എലിക്കുളം), അന്നമ്മ ജോണ്‍ തുണിയം പ്രാവില്‍ (വടക്കാഞ്ചേരി). മൃതദേഹം

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code