Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന എ,ബി, അണ്‍നോണ്‍ - ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ (സണ്ണി മാളിയേക്കല്‍)

Picture

ഡാളസ്: ലക്ഷകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന കോവിഡ് മഹാമാരിയില്‍ ലോകജനത, പ്രത്യേകിച്ച് അമേരിക്കന്‍ ജനത ഭീതിയുടെ നിഴലില്‍ കഴിയുന്ന ഈ അവസരത്തില്‍ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളില്‍ ചിലര്‍, തങ്ങളില്‍ നിപ്ക്ഷിതമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ മറന്നു ചില സംഘടനകളുടെ പേരില്‍ ഗ്രൂപ്പ്തിരിഞ്ഞ് അധികാര മത്സരങ്ങള്‍ അരങ്ങേറുന്നത് കാണുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയതിനാലാണ് താഴെ പറയുന്ന ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു നിര്‍ബന്ധിതനായതെന്ന് ഡാളസിലെ സാമുഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍) പ്രസിഡന്റും, എഴുത്തുകാരനുമായ സണ്ണി മാളിയേക്കല്‍ പറഞ്ഞു.

 

1983 -ല്‍ ഫൊക്കാനയുടെ രൂപീകരണ സമയത്ത് അമേരിക്കയില്‍ എത്ര മലയാളി സംഘടനകള്‍ ഉണ്ടായിരുന്നു? സംഘടനകള്‍ക്ക് മുകളില്‍ മറ്റൊരു സംഘടന ഉണ്ടാക്കേണ്ട ആവശ്യം അന്നു എന്തായിരുന്നു?



അമേരിക്കയില്‍ ഉണ്ടായിരുന്ന ശക്തമായ അംബ്രല്ലാ സംഘടനയായിരുന്ന ഫൊക്കാന പിളര്‍ന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടു സംഘടനകള്‍ ഉണ്ടായിരിക്കുന്നു .(അന്ന് സംഘടന പിളര്‍ന്നത് വ്യക്തികള്‍ തമ്മിലുണ്ടായ അധികാര തര്‍ക്കം തന്നെയാണെന്ന് വിസ്മരിക്കുന്നില്ല). ഫൊക്കാനയില്‍ വീണ്ടും വളരെ ഗുരുതരമായ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഫൊക്കാന എ,ബി,അണ്‍നോണ്‍ എന്ന പേരില്‍ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. .ഈ സാഹചര്യത്തില്‍ ഓരോ സംഘടനകളുടെ കീഴിലുള്ള ലോക്കല്‍ സംഘടനകള്‍ ഏതെല്ലാമാണെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു സംഘടനയും കേട്ടഭാവം പോലും നടിക്കുന്നില്ല .മലയാളികളുള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാരെ ഉപയോഗപ്പെടുത്തി ഈ രണ്ടു സംഘടനകളും എത്ര ഫണ്ട് പിരിച്ചു എത്ര ആളുകളെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ടുവന്നു എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കുവാന്‍ ഇരു സംഘടനകള്‍ക്കും ബാധ്യതയുണ്ട്. അമേരിക്കന്‍ മലയാളികളെ മൊത്തം പ്രതിനിധീകരിക്കുന്ന എന്ന് അവകാശപ്പെടുന്ന ഈ സംഘടനകള്‍ നാട്ടില്‍ നിന്നും ധാരാളം പേരെ സ്‌പോണ്‍സര്‍ ചെയ്തു അമേരിക്കയിലേക്ക് കൊണ്ടു വന്നിട്ടുള്ളതു നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇതുവരെ അമേരിക്കയിലുള്ള മലയാളികളെ ആരെയെങ്കിലും ഇന്‍വൈറ്റഡ് ഗസ്റ്റായി നാട്ടില്‍ ഏതെങ്കിലും സംഘടനകള്‍ സ്വീകരിച്ചിട്ടുണ്ടോ? ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഈ പാന്‍ഡെമിക് ഫെയ്‌സ് ചെയ്യുമ്പോള്‍ അമേരിക്കയിലുള്ള ഒരു മലയാളി സംഘടനകളും അവരുടെ നെടുംതൂണായ മെഡിക്കല്‍ പ്രൊഫഷന്നലുകളെ ഒരു രീതിയിലും ഗൗനിക്കുന്നില്ലെന്നു മാത്രമല്ല അവഗണിക്കുക കൂടി ചെയ്യുന്നുവെന്നത് ദുഃഖകരമാണ്. അതേസമയം സംഘടനകളില്‍ അധികാര കസേരക്കുവേണ്ടി പ്രത്യേകം കോക്കസ് ഉണ്ടാക്കി തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്നും നിങ്ങളെന്തു നേടും?

 

അമേരിക്കയിലുള്ള നാല് ലക്ഷത്തില്‍പ്പരം മലയാളികളെ കോര്‍ത്തിണക്കി ഒരു സംഘടന രൂപീകൃതമാകുമോ എന്ന പ്രതീക്ഷയില്‍ കഴിയുന്ന മലയാളികള്‍ക്കിടയില്‍ ഭൂരിപക്ഷം ഒന്നുമില്ലാതെ, എന്നാല്‍ എല്ലാവരുടെയും ഫൊക്കാന എ,ബി, അണ്‍നോണ്‍ പിന്തുണയുണ്ടെന്നു അഭിമാനിക്കുന്ന സംഘടനാ പാരമ്പര്യമാണ് ഇവിടെയുള്ളത്. ലോക മലയാളികളുടെ മുമ്പില്‍ അമേരിക്കന്‍ മലയാളികളെ നാണംകെടുത്തുന്ന ഈ വൃത്തികെട്ട സംഘടനകളും അതിനു നേതൃ്വത്വം നല്കുന്നവരെയും പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.. അമേരിക്കയിലെ അമ്പതു സ്‌റ്റേറ്റുകളിലുള്ള എത്ര മലയാളികള്‍ക്ക് മലയാള ഭാഷയെ കുറിച്ച് അഭിമാനിക്കാനാകും. നമ്മുടെ അടുത്ത തലമുറയിലെ കുട്ടികളില്‍ മലയാള ഭാഷയെകുറിച്ചു അവബോധം വളര്‍ത്തുന്നതിനും അവരെ സപ്പോര്‍ട്ട് ചെയ്യുന്നതിനും ഉതകുന്ന ഒരു അടിസ്ഥാനപരമായ ഒരു സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത്.

 

ഇത്രയും വലിയ സംഘടനയൊ സംഘടനകളുടെ സംഘടനയും ഒന്നുമില്ലാതെ അമേരിക്കയിലെ പി.ടി തോമസ് സൗഹൃദ നഗരമായി തിരുവല്ല യുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം പ്രശംസിക്കപ്പെടേണ്ടതാണ് ഇവിടെ ചില വ്യക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടനക്കും സംഘടനയ്ക്ക് മുകളിലും ആണെന്നുള്ള കാര്യം എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അംഗീകാരങ്ങള്‍ക്ക് അടിമയായിമാറിയ സംഘടനകള്‍ ഭാവി അമേരിക്കന്‍ മലയാളികളുടെ ഒരു ശാപമായി മാറില്ലെന്നു നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?, ഒന്നു മനസ്സിലാക്കുക സംഘടിച്ച് ഇവിടെ നേടുവാന്‍ ഒന്നുമില്ലല്ലോ? വ്യക്തമായ നീതിന്യായ വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ നിലനില്‍ക്കുന്നത്. ഈ മെല്‍റ്റിംഗ് പോട്ടില്‍ നമുക്ക് വേണ്ടത് കൂട്ടായ്മയാണ്. സ്വയം നന്നാവില്ല എന്ന് നമുക്കറിയാം പക്ഷെ നമ്മുടെ വരും തലമുറയെങ്കിലും നന്നാവണം എന്നു ചിന്തിക്കുന്നതാണ് ഏറ്റവും ഉചിതം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code