Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം വന്‍ വിജയം നേടുമെന്ന് നോര്‍ത്ത് അമേരിക്ക പ്രവാസി കേരളാ കോണ്‍ഗ്രസ്   - പി. പി. ചെറിയാന്‍

Picture

ഡാളസ്: കേരളത്തില്‍ അടുത്ത മാസം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് -എം. ചെയര്‍മാന്‍ ജോസ് കെ മാണി വിഭാഗം വന്‍ വിജയം നേടുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക വിളിച്ചു കൂട്ടിയ നാഷണല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു അധ്യക്ഷത വഹിച്ചു.

 

ദേശീയ പ്രസിഡന്റ് ജെയ്ബു കുളങ്ങര യോഗം ഉല്‍ഘാടനം ചെയ്തു."ശ്രീ കെ. എം. മാണി പടുത്തുയര്‍ത്തിയ പാരമ്പര്യം കെടാതെ സൂക്ഷിക്കുവാന്‍ തങ്ങള്‍ കടപ്പെട്ടവരാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഭൂരിപക്ഷ സീറ്റുകള്‍ നേടുമെന്നും' അദ്ദേഹം പറഞ്ഞു.

 

നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് വിവിധ ചാപ്റ്ററുകള്‍ ഒറ്റകെട്ടായി ജോസ് കെ മാണിയുടെ കൈകള്‍ക്ക് ശക്തി പകരണമെന്നു ആഹ്വാനം ചെയ്തു

 

ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി സജി പുതൃകയില്‍, നാഷണല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു റോയ് മണിയങ്ങാട്ട്, ഡാളസ് പ്രസിഡന്റെ് വര്‍ഗീസ് കയ്യാലക്കകം, നാഷണല്‍ വൈസ് പ്രസിഡന്റ് ബാബു പാടവത്തില്‍, ജോസ് ചാഴികാടന്‍ ഹൂസ്റ്റണ്‍, ജോസ് മലയില്‍, വില്‍സണ്‍ ഉഴത്തില്‍, സിബി പാറേക്കാട്ടില്‍, ടുട്ടു ചെരുവില്‍ കാലിഫോര്‍ണിയ, ഫ്രാന്‍സിസ് കിഴക്കേകൂറ്റ് ചിക്കാഗോ മുതലായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചു.,

 

ഇലക്ഷന്‍ കമ്മീഷനും കോടതിയും രണ്ടില ചിഹ്നം അനുവദിച്ച വാര്‍ത്ത യോഗം സന്തോഷ സമേതം സ്വാഗതം ചെയ്യുന്നതായി പി. സി. മാത്യു, ജെയ്ബു കുളങ്ങര, സണ്ണി കാരിക്കല്‍, ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്, റോയ് മണിയങ്ങാട്ട്, ജോണ്‍ സി. വര്‍ഗീസ്, ഫ്രാന്‍സിസ് ചെറുകര, വര്ഗീസ് കയ്യാലക്കകം , മാത്തുക്കുട്ടി ആലുംപറമ്പില്‍, സജി പുതൃകയില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

സിനു മലയില്‍, റോഷന്‍ പുല്ലു കാലായില്‍, ബിനീഷ് ജോര്‍ജ്, അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലയാനി, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുരിയന്‍, ആസ്റ്റര്‍ ജോര്‍ജ്, റെബി ചംപോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിംതകര, ആസ്വിന്‍ ജോസ്, മാത്യു റോയി, ക്ലിന്‍സ് സിറിയക്, ജോസ് കുര്യന്‍ വന്‍കൂവര്‍ മുതലായവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

 

അമേരിക്കയിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളുടെ ഒരു നിരതന്നെ ഉണ്ടെന്നറിഞ്ഞതില്‍ കാനഡയിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് ചാപ്റ്ററിനു ആവേശം പകര്‍ന്നതായി കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് സോണി മണിയങ്ങാട്ട് പറഞ്ഞു.

 

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്ഗീസ് നന്ദി പ്രകാശിപ്പിച്ചു. പ്രത്യകിച്ചും കാനഡയില്‍ നിന്നും പങ്കെടുത്ത നേനതാക്കളുടെ ആവേശത്തെ അദ്ദേഹം അനുമോദിക്കുവാനും മറന്നില്ല.

 

കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുവാന്‍ അമേരിക്കയിലും കാനഡയിലും മാത്രമല്ല വിവിധ രാജ്യങ്ങളില്‍ വിദേശത്തു കഴിയുന്ന പ്രവാസികളായ കേരളാ കോണ്‍ഗ്രെസ്സുകാര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് പി.സി. മാത്യുവും ആലും പറമ്പിലും ആവശ്യപ്പെട്ടു.

 

താഴെ കൊടുത്തിരിക്കുന്ന ഇമെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
globalpravasikeralacongress@gmail.com
1(773)620)-2482
mathukutty123@yahoo.com

 

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code