Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാരുണ്യ കൈത്താങ്ങുമായി നെല്ലിത്തറ കുടുംബം

Picture

മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് കീച്ചേരിൽ അനിതാ സദനം എസ്. വർഗീസ് (കുഞ്ഞുമോൻ) വാടക ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവരികെ കടുത്ത പ്രമേഹത്തെ തുടർന്ന് ഒരു കാല് മുട്ടിനു താഴെവച്ച് മുറിച്ചു മാറ്റേണ്ടി വന്നു.

താമസ യോഗ്യമല്ലാത്ത വീട്ടിൽ സ്വന്തമായി നടക്കുവാൻ പോലും സാധിക്കാത്ത വിഷമസന്ധി മനസ്സിലാക്കിയ നെല്ലിത്തറ കുടുംബം സ്വമേധയാ സഹായ ഹസ്തവുമായി വന്ന് ബാത്ത്റൂം ഉൾപ്പെടെ എല്ലാ സൗകര്യവും വീട്ടിൽ ചെയ്തു കൊടുക്കുകയുണ്ടായി.

നൂതന സാങ്കേതിക വിദ്യയിൽ ജർമ്മനിയിൽ നിർമ്മിച്ച ഒരു കൃത്രിമ കാൽ അഭയ ഫിസിയോതെറാപ്പി ക്ലിനിക് മുഖേന കുഞ്ഞുമോന്റെ വസതിയിൽ വച്ച് നൽകി അദ്ദേഹത്തെ പുതു ജീവിതത്തിലേക്ക് ആനയിച്ചു.

ഫോട്ടോ:


ഒരു കാല് നഷ്ടപ്പെട്ട തട്ടാരമ്പലം മറ്റം വടക്ക് കീച്ചേരിൽ കുഞ്ഞുമോന് കൃത്രിമ കാൽ ഓർത്തഡോക്സ്‌ സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് നൽകുന്നു.
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി വികാരി ഫാ. ജേക്കബ് ജോൺ കല്ലട, ഡീക്കൻ ടോണി, വർഗീസ് എം. നെല്ലിത്തറ, തോമസ് വർഗീസ്, ഡോ. ജേക്കബ് ജേക്കബ്, എസ്. സോമകുമാർ, മോഹനൻ, മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ) എന്നിവർ പ്രസംഗിച്ചു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code