Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു   - ജൂബി വള്ളിക്കളം

Picture

ഷിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്റെ സബ് കമ്മിറ്റി ആയ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ഫോമാ നാഷണല്‍ സെക്രട്ടറി ടി .ഉണ്ണികൃഷ്ണന്‍ നിലവിളക്കുതെളിച്ചു നടത്തി. ഫോമാ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് മുഖ്യാതിഥി ആയി നടത്തിയ സമ്മേളനത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി. ജോണ്‍ പാട്ടപ്പതി, നാഷണല്‍ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

 

സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി റോസ് വടകര , വൈസ് ചെയര്‍പേഴ്‌സണ്‍ - സുബി ബാബു , ജനറല്‍ കണ്‍വീനര്‍- സിമി ജെസ്റ്റോ, വിമന്‍സ് റെപ്രെസെന്റേറ്റീവ് - നിഷ എറിക് , സെക്രട്ടറി- ശാലിനി ശിവറാം, ട്രഷറര്‍ ഉമാ മഹേഷ്, കള്‍ച്ചറല്‍ /കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ സിബില്‍ ഫിലിപ്പ് , ചാരിറ്റി കോര്‍ഡിനേറ്റര്‍ - ആഗ്‌നസ് തെങ്ങുമൂട്ടില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ - ബീന വള്ളിക്കളം , ഡോ . സുനിത നായര്‍ , റോസ്‌മേരി കോലഞ്ചേരി , യൂത്ത് ചെയര്‍പേഴ്‌സണ്‍- സാറ അനില്‍ എന്നിവരെ തെരഞ്ഞെടുത്തു. വിമന്‍സ് ഫോറത്തിനു വേണ്ടി ചെയര്‍പേഴ്‌സണ്‍ റോസ് വടകര നന്ദി അര്‍പ്പിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code