Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബൈഡന്‍ ക്യാബിനറ്റ് അംഗങ്ങളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റോണ്‍ ക്ലെയ്ല്‍   - പി.പി. ചെറിയാന്‍

Picture

വാഷിങ്ടന്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നവംബര്‍ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ല്‍ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകള്‍ നേരിട്ടു തന്നെ ബൈഡന്‍ പ്രഖ്യാപിക്കും. അതുവരെ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോണ്‍ അറിയിച്ചു.

 

എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവണ്‍മെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് ബൈഡനും സൂചന നല്‍കി. പെന്റഗണ്‍ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യത തള്ളികളയാനാകില്ല. ക്യാബിനറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസില്‍ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

 

ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം 15 ആണ്. പതിനഞ്ചിനു പുറമെ വൈസ്പ്രസിഡന്റും ക്യാബിനറ്റില്‍ ഉള്‍പ്പെടുന്നു. 50 സംസ്ഥാനങ്ങളില്‍ നിന്നും പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാര്‍ത്ഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാന്‍ തയാറായിട്ടില്ല.

തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു വിവിധ കോടതികളില്‍ കേസ് നിലവിലുള്ളതിനാല്‍, പരമോന്നത കോടതിയുടെ അവസാന തീരുമാനം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code