Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്തമേരിക്കയിലെ സംഘടനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് എന്‍എഫ്എംഎ

Picture

ഒട്ടാവ: പുത്തന്‍ തലമുറയെ സംഘടനാ നേതൃനിരയിലേക്ക് ഉള്‍പ്പെടുത്തി ശക്തവും അനുകരണീയവുമായ പുതിയ സംഘടനാ ശൈലിയുമായാണ് National Federation of Malayalee Associations in Canada (NFMA-Canada) ഇപ്പോള്‍ പ്രവര്‍ത്തന രംഗത്തു നിറഞ്ഞു നില്‍ക്കുന്നത്.

 

കാനഡയിലെ പ്രമുഖ യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ മലയാളി വിദ്യാര്‍ത്ഥി നേതാക്കളെ ദേശീയ നിരയില്‍ അണിനിരത്തിയാണ് എന്‍എഫ്എംഎ- കാനഡ അതിന്റെ യൂത്ത് വിങ് രൂപീകരിച്ചിരിക്കുന്നത്. യുവജനങ്ങള്‍ പേരിനു മാത്രമായാണ് സംഘടനാ നേതൃത്വനിരയില്‍ പലപ്പോഴും സജീവമായിരുന്നത് എന്നാല്‍ കാനഡയിലെ മലയാളി മുഖ്യധാരാ സംഘടനാ പ്രവര്‍ത്തനം ഇനി യുവജനങ്ങള്‍ക്ക് കൂടി ഉള്ളതാണ് എന്ന സന്ദേശമാണ് ഈ ദേശീയ സംഘടന സമൂഹത്തിനു നല്‍കുന്നത്.

 

കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് കനേഡിയന്‍ മലയാളി ഐക്യവേദി. യുവജനങ്ങളെ സംഘടനയുടെ നേതൃനിരയില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി എന്‍എഫ്എംഎ- കാനഡ യൂത്ത് വിങ് എന്ന പേരില്‍ സംഘടനയുടെ ദേശീയ യുവജന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

കാനഡയില്‍ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും മറ്റു സംഘടനകളിലെ മലയാളി സംഘടനാ രംഗത്തുള്ള യുവാക്കളെയും ഒന്നിപ്പിച്ചു ഒരു കുടകീഴില്‍ കൊണ്ടുവരുകയും അവരെ ദേശീയ നിരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നുള്ള ലക്ഷ്യം വെച്ചാണ് യുവജന വിഭാഗം ആരംഭിച്ചിരിക്കുന്നതെന്നും വിവിധ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാക്കളായ ദിവ്യ അലക്‌സ് ബ്രോക്ക് യൂണിവേഴ്സിറ്റി, ഭാഗ്യശ്രീ കണ്ടന്‍ചാത്ത -യോര്‍ക്ക് യൂണിവേഴ്സിറ്റി, മെറില്‍ വറുഗീസ്- യൂണിവേഴ്സിറ്റി ഓഫ് ടോറോന്റോ, ടാനിയ എബ്രഹാം- രയേഴ്‌സണ്‍ യൂണിവേഴ്സിറ്റി, ഹന്ന മാത്യു-കാല്‍ഗറി യൂണിവേഴ്സിറ്റി എന്നിവരെ പുതിയ യൂവജന വേദിയുടെ നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി തിരഞ്ഞെടുത്തതായും കനേഡിയന്‍ മലയാളീ ഐക്യവേദി പ്രസിഡണ്ട്ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു.

 

കാനഡയിലെ എല്ലാ പ്രൊവിന്‍സുകളിലെയും യൂണിവേഴ്സിറ്റികളിലും സംഘടനകളിലും മറ്റും പ്രവര്‍ത്തിക്കുന്ന യുവാജനങ്ങളെ ദേശീയതലത്തില്‍ ഒരു കുടകീഴില്‍ അണിനിരത്താന്‍ കനേഡിയന്‍ മലയാളീ ഐക്യവേദി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ കനേഡിയന്‍ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് നാഷണല്‍ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ അഭ്യര്ത്ഥിച്ചു.

 

പുതിയ യുവജന നേതാക്കള്‍ക്ക് എല്ലാ ആശംസയും അറിയിക്കുന്നതായി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് രാജശ്രീ നായര്‍, ട്രഷറര്‍ സോമന്‍ സക്കറിയ കൊണ്ടുരാന്‍,നാഷണല്‍ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ് ,ഡോ സിജോ ജോസഫ്, സുമന്‍ കുര്യന്‍, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്‍, തോമസ് കുര്യന്‍, ജോജി തോമസ്, സജീബ് ബാലന്‍, മനോജ് ഇടമന നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണല്‍ ജോയിന്‍ ട്രെഷറര്‍ സജീബ് കോയ, ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം , ബിജു ജോര്‍ജ്, ഗിരി ശങ്കര്‍ ,അനൂപ് എബ്രഹാം ,സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ് ,ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത , ഇര്‍ഫാത് സയ്ദ്, ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവില്‍ , മോന്‍സി തോമസ്, ജെറിന്‍ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നി എന്‍എഫ്എംഎ- കാനഡയുടെ നേതാക്കള്‍ അറിയിച്ചു

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code