Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണ ഗ്ലോബല്‍ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവര്‍ത്തനോത്ഘാടനവും.

Picture

അരിസോണ: 2021 ഡിസംബര്‍ 30 മുതല്‍ നാലു ദിവസം അരിസോണ ഫിനിക്‌സില്‍ നടക്കുന്ന കെ. എച്. എന്‍. എ. ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഡിട്രോയിറ്റ് രെജിസ്‌ട്രേഷന്‍ ശുഭാരംഭവും മേഖല പ്രവര്‍ത്തന ഉത്ഘടനവും പ്രസിഡന്റ് സതീഷ് അമ്പാടി നിര്‍വഹിച്ചു.



കെ.എച്ച്എന്‍.എ- മിഷിഗണ്‍ സംഘടിപ്പിച്ച വെബ്നാറില്‍ ഉല്‍ഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ്, പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ ഫിനിക്‌സില്‍ അഞ്ഞൂറില്‍ കുറയാത്ത കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സംഗമത്തില്‍ ഹൈന്ദവ ആചാര്യ ശ്രേഷ്ഠന്‍മാരെയും മലയാള ചലച്ചിത്ര രംഗത്തെ മുന്‍നിര നടീനടന്മാരെയും സാംസ്കാരിക നായകന്മാരെയും ക്ഷേത്രകലാ പ്രകടനക്കാരെയും ഒരുമിച്ചു അണിനിരത്താനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി അറിയിച്ചു.



ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ കെ. എച്. എന്‍.എ. മുന്‍പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സനാതന ധര്‍മ്മത്തിന്റെ വിജയ പതാകയുമായി രണ്ടു പതിറ്റാണ്ടു വിജയകരമായി പൂര്‍ത്തിയാക്കി പതിനൊന്നാമത് ദൈവാര്‍ഷിക കണ്‍വെന്‍ഷനിലേക്കു നടന്നടുക്കുന്ന സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. അമേരിക്കയില്‍ വളരുന്ന ഓരോ ഭാരതീയനും കരുതലായി കാത്തുസൂക്ഷിക്കേണ്ട, പൂര്‍വികരോടുള്ള ആദരവ്, ജന്മനാടിനോടുള്ള സ്‌നേഹം, അചഞ്ചലമായ ആത്മവിശ്വാസം, എന്നീ ഗുണങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കാന്‍ കെ.എച്ച്എന്‍. എ. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.



തുടര്‍ന്ന് സംസാരിച്ച ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ് കുട്ടി, വളരെ കുറഞ്ഞ അംഗങ്ങളുമായി ആരംഭിച്ച കെ. എച്.എന്‍. എ, മിഷിഗണ്‍ എന്ന കൂട്ടായ്മയുടെ വളര്‍ച്ചയില്‍ എന്നുമുണ്ടായിരുന്നു സംഘശക്തിയും പരസ്പര സഹകരണവുമാണ് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിച്ച ഡിട്രോയിറ്റ് കണ്‍വെന്‍ഷന് ആതിഥേയത്വം നല്‍കാന്‍ ആ സംഘടനയെ ശക്തമാക്കിയതെന്നു സദസ്സിനെ ഓര്‍മ്മിപ്പിച്ചു. മുന്‍ കണ്‍വെന്‍ഷനുകളെക്കാള്‍ ഉയര്‍ന്ന പ്രാതിനിധ്യം ഇപ്രാവശ്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



അരിസോണ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുധിര്‍ കൈതവന കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിച്ചു. 2022 ന്റെ പൊന്‍പുലരിയെ വരവേല്‍ക്കുന്ന കണ്‍വെന്‍ഷന്‍ വേദിയില്‍ നാളിതുവരെ കാണാത്ത അത്യാധുനിക സാങ്കേതിക മികവോടെ വിഡിയോ വാളില്‍ ഒരുക്കുന്ന പുതുവര്‍ഷ പരിപാടികള്‍ ഉണ്ടാകുമെന്നും അതായിരിക്കും ഈ കണ്‍വന്‍ഷനിലെ സവിശേഷ ആകര്‍ഷകത്വമെന്നും തുടര്‍ന്ന് പറഞ്ഞു.



കെ. എച്ച്എന്‍. എ. ജനറല്‍ സെക്രട്ടറി സുധിര്‍ പ്രയാഗ, ട്രഷറര്‍ ഗോപാലന്‍ നായര്‍, മുന്‍ ട്രഷറര്‍ സുദര്‍ശന കുറുപ്പ്, രജിസ്ട്രേഷന്‍ നാഷണല്‍ കോര്‍ഡിനേറ്ററും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വനജ നായര്‍, മുന്‍ രജിസ്ട്രേഷന്‍ ചെയര്‍ സുനില്‍ പൈങ്കോള്‍ , മുന്‍ പ്രസിഡന്റ് ടി. എന്‍. നായര്‍, റീജിയണല്‍ കോര്‍ഡിനേറ്റേഴ്സായ രാജ് നമ്പ്യാര്‍(ടൊറേന്റോ),പ്രകാശ് നമ്പൂതിരി( ഒഹായിയോ) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ശുഭാരംഭത്തിന്റെ ഭാഗമായി 18 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

 

ബിനി പണിക്കരുടെ കീര്‍ത്തനാലാപനത്തോടെ ആരംഭിച്ച യോഗ നടപടികളില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ സ്വാഗതവും കെ. എച്. എന്‍. എ, മിഷിഗണ്‍ സെക്രട്ടറി ജയ്മുരളി നായര്‍ നന്ദിയും പറഞ്ഞു. ബിന്ദു പണിക്കര്‍ എം. സി. ആയിരുന്നു. യോഗാനന്തരം മാനസ ജപലഹരിയുടെ ആഭിമുഖ്യത്തില്‍ പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിച്ച ഭക്തിഗാന സദസ്സുമുണ്ടായിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code