Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അധികാരം ഏറ്റെടുത്ത ഉടന്‍ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് അവസാനിപ്പിക്കും: റോണ്‍ ക്‌ളിന്‍   - പി.പി. ചെറിയാന്‍

Picture

വാഷിംഗ്ടണ്‍ ഡിസി: ബൈഡന്‍ -കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്‌ളിന്‍ അറിയിച്ചു അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഒപ്പിടുമെന്നും,പാരീസ് ക്ലൈമറ്റ് എക്കോര്‍ഡില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി ജോബൈഡന്‍ തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇതിനകം പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.

 

ഇതില്‍ 30 കോടി രൂപയോളം കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും നീക്കിയിരിപ്പ് നടത്തും. നിരവധിപേര്‍ക്ക് കോവിഡ് ബാധിക്കുകയും ജീവിതം തന്നെ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. എന്നാല്‍ കോവിഡ് അനന്തരം നിരവധി വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്. അത്തരം വ്യവസായങ്ങളെ കരകയറ്റാന്‍ വേണ്ടിയാണ് ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.

 

രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. അതിനുവേണ്ടി രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ കോവിഡ് കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോഴും കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമായിരിക്കില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ശ്രമിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

കോളജ് ലോണ്‍ അടക്കുന്നതിനു നല്‍കിയിരുന്ന കാലാവധി നീട്ടികൊടുക്കുന്നതിനും കോവിഡ് മഹാമാരിയില്‍ സാംമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code