Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുത്തിവയ്‌പെടുത്ത പ്രവാസികളെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കണം: വേള്‍ഡ് മലയാളി കൗണ്‍സില്‍

Picture

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തുന്ന പ്രതിരോധ കുത്തിവയ്‌പെടുത്ത പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

 

നാട്ടില്‍ നിന്നു വിദേശത്തേക്കു പോകുവാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനു മുന്‍ഗണന നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘടന അഭിനന്ദിച്ചു.

 

കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള,ഡോ. എ.വി. അനൂപ്, ഐസക് ജോണ്‍ പട്ടാണിപറന്പില്‍ എന്നിവര്‍ ചേര്‍ന്നാണു നിവേദനം നല്‍കിയത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code