Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ് വാക്സിനേഷന്‍ - ബോധവല്‍ക്കരണ സെമിനാര്‍ ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍ : മികവുറ്റ പ്രവര്‍ത്തനങ്ങളും കര്‍മ്മ പദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘടനകളില്‍ ശ്രദ്ധേയ സ്ഥാനം പിടിച്ചു കഴിഞ്ഞ രണ്ടു പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (ഐനാഗ്) സംയുക്തമായി കോവിഡ് 19 വാക്സിനേഷന്‍ സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാര്‍ ആരംഭിക്കും.

 

മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസില്‍ വച്ച് (1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സെമിനാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കും സംഘടിപ്പിക്കുന്നത്.

 

മെഡിക്കല്‍ സേവന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാന്‍ (എല്‍ബിജെ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് പ്രൊഫസര്‍) മുഖ്യ പ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറില്‍ അക്കാമ്മ കല്ലേല്‍, പ്രിന്‍സി തോമസ് എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും. കോവിഡിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സെമിനാറിന്റെ പ്രസക്തി വളരെ വലുതാണെന്ന് സംഘാടകര്‍ പറഞ്ഞു. നിലവില്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനും വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കുന്നതിനും സെമിനാര്‍ ഉപകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

 

വിജ്ഞാനപ്രദമായ ഈ സെമിനാറില്‍ സംബന്ധിക്കുന്നതിന് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഗിന്റെ ഫേസ്ബുക്ക് പേജില്‍ കൂടിയും സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
മാഗ് പിആര്‍ഓ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് മാഗിന്റെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്) - 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) - 713 515 8432
മാത്യു കൂട്ടാലില്‍ (ട്രഷറര്‍) - 832 468 3322
റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) - 281 300 9777

 

റിപ്പോര്‍ട്ടര്‍ : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code