Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ ആദ്യം രൂപംകൊണ്ട മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ശാഖയായ 'വിമന്‍സ് ഫോറത്തിന്റെ' ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൂമിലൂടെ നടത്തുന്നു.

 

കോവിഡ് 19 ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ് നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ഇപ്രാവശ്യം വിമന്‍സ് ഡേ ആഘോഷ പരിപാടികള്‍ സൂമിലൂടെ നടത്തുന്നത്. പ്രസ്തുത പരിപാടിയില്‍ അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ വ്യക്തികള്‍ ലൈവായി സംബന്ധിച്ച് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.

 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ഷിക്കാഗോയിലേയും, പരിസര പ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് വിവിധങ്ങളായ പരിപാടികള്‍ ആസുത്രണം ചെയ്തു നടപ്പാക്കിവരുന്നത്.

 

ഇപ്രാവശ്യം വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൂമിലൂടെ പരിപാടി നടത്തുവാന്‍ സാധിക്കുന്നു എന്നത് അസോസിയേഷന് അഭിമാനകരമാണ്. ഇപ്രവാശ്യത്തെ പ്രസ്തുത പരിപാടിക്ക് "Blood for change' എന്ന് നാമകരണം ചെയ്തുകൊണ്ടാണ് നടത്തുന്നത്. പരിപാടികളുടെ കോര്‍ഡിനേറ്ററായി റോസ് വടകരയും (708 662 0774), കോര്‍ഡിനേറ്റര്‍മാരായി ആഗ്‌നസ് മാത്യു, ജെസ്സി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ഡോ. സിബിള്‍ ഫിലിപ്പ്, ഷാനാ മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോര്‍ജ്, സൂസന്‍ ഷിബു, സാറാ അനില്‍ എന്നിവരാണ്.

 

പരിപാടികളിലേക്ക് ഏവരേയും പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code