Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇ.എം.സി.സി വിവാദ കരാര്‍ സംബന്ധിച്ച് ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

Picture

ഇ.എം.സി.സി യും കേരള സര്‍ക്കാരും തമ്മിലുള്ള ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ സംബന്ധിച്ച വിവാദത്തില്‍ ഫോമയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുവാനും, ഫോമയുടെ സല്‍പ്പേര് കളങ്കപ്പെടുത്താനും ചിലര്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളില്‍ ഫോമാ ശക്തമായി പ്രതിഷേധിക്കുന്നു.

 

ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ വ്യകതിപരമായി ഏര്‍പ്പെട്ടു രൂപീകരിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുള്ള യാതൊരു സംരംഭങ്ങളിലും ഫോമാ ഭാഗഭാക്കാവുകയോ, ആരെങ്കിലുമായി കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫോമയ്ക്ക് അത്തരം ഏതെങ്കിലും പ്രസ്ഥാനങ്ങളുമായോ ഇ.എം.സി.സി യുമായോ യാതൊരു ബന്ധവും നാളിതു വരെ ഇല്ല.

 

ശ്രീ ജോസ് എബ്രഹാം വ്യകതിപരമായി ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ക്ക് ഫോമാ ഉത്തരവാദിയുമല്ല. എന്നാല്‍ ശ്രീ ജോസ് എബ്രഹാം ജനറല്‍ സെക്രട്ടറിയായിരിക്കെ ഔദോഗിക സ്ഥാനം ദുരുപയോഗം ചെയ്ത്, തന്നെ തെറ്റിദ്ധരിപ്പിച്ച് ഇ.എം.സി.സിയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍ എന്ന പദവിയില്‍ തന്നെ അവരോധിച്ചു എന്ന് ഡോ. എം.വി.പിള്ള ഫോമയ്ക്ക് പരാതി നല്കിയിരുന്നു.

 

അതിനെപ്പറ്റി ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ മാത്യു ചെരുവില്‍, അഡ്വൈവസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് , കംപ്‌ളയന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജു വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫോമ എക്‌സിക്യൂട്ടീവ് കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്ന് ശ്രീ ജോസ് എബ്രാഹാമില്‍ നിന്നും വിശദീകരണം ചോദിക്കുകയുണ്ടായി. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് തീരുമാനിക്കുകയും അന്വേക്ഷണം പൂര്‍ത്തിയാകുന്നതുവരെ ശ്രീ ജോസ് എബ്രഹാമിനെ അദ്ദേഹം വഹിക്കുന്ന ഫോമയുടെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യാന്‍ ഫോമാ തീരുമാനിക്കുകയുണ്ടായി.

 

ഫോമാ അമേരിക്കന്‍ ഐക്യനാടുകളിലെ 78 ഓളം മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര അസോസിയേഷനാണ്. കേരളത്തിലെയും, അമേരിക്കയിലെയും മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഫോമാ നാളിതു വരെ നടത്തിയിട്ടുള്ളതും നടത്തിപോരുന്നതുമായ നിരവധി കാരുണ്യ പ്രവൃത്തികളിലൂടെ നിലനിര്‍ത്തിപോരുന്ന യശസ്സിനെയും, പ്രവര്‍ത്തന മികവിനേയും കളങ്കപ്പെടുത്താനുള്ള ഏതു ശ്രമങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നു.

 

അത്തരം ശ്രമങ്ങള്‍ കൊണ്ട് ഫോമയുടെ വിലകുറച്ചു കാണിക്കാമെന്നു വ്യാമോഹിക്കരുത്. അമേരിക്കന്‍ മലയാളി സംഘടനകളെ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍ക്കോ , മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനോ ആര് ശ്രമിച്ചാലും അവര്‍ക്കെതിരെ മുഖം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് നടപടിയെടുക്കുമെന്ന് ഫോമാ നേതൃത്വം അറിയിച്ചു . ഫോമാ എന്ന അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയെ തളര്‍ത്താനും താറടിച്ചു കാണിക്കാനുമുള്ള കുബുദ്ധികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും , ഫോമക്ക് ജനങ്ങള്‍ നാളിതു വരെ നല്‍കിയ പ്രോത്സാഹനവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code