Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗായകന്‍ സോമദാസിന്‍റെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാന്‍ഡ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും   - (ഫോമാ ന്യൂസ് ടീം)

Picture

റിയാലിറ്റി ഷോയിലൂടെയും, നിരവധി സ്‌റ്റേജ് പരിപാടികളിലൂടെയും, ബിഗ് ബോസിലൂടെയും പ്രശസ്തനായ ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ അകാല മരണത്തിലൂടെ അനാഥമായ അദ്ദേഹത്തിന്റെ നാലു പെണ്‍മക്കളുടെ വിദ്യാഭ്യാസ ചിലവിലേക്കായി ഫോമയുടെ സഹായ പദ്ധതിയായ ഹെല്പിങ് ഹാന്റ് പത്തുലക്ഷം രൂപ സ്വരൂപിച്ചു. അമേരിക്കയിലെ സേവന മനസ്കരായ മലയാളികള്‍ നല്‍കിയ സംഭാവന തുക ഫോമാ ഔദ്യോഗികമായി ഉടനെ സോമദാസിന്റെ കുടുംബത്തിന് കൈമാറും.

 

ഒരു ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച സോമദാസ് റിയാലിറ്റി ഷോയിലൂടെയാണ് കേരളമറിയുന്ന ഒരു ഗായകനായി മാറിയത്. . അമേരിക്കയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളിലെ സ്‌റ്റേജ് പരിപാടികളില്‍ പിറന്നൊരീ മണ്ണും, കണ്ണാണെ കണ്ണേ എന്ന ഗാനവും പാടി ജനഹൃദയങ്ങളെ പുളകം കൊള്ളിച്ച സോമദാസ് കോവിഡ് ഹൃദയാഘാതം മൂലമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ജനുവരി 31 നു മരണപ്പെട്ടത്. അമേരിക്കയിലെ ഗ്യാസ് സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും മറ്റും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലൂടെ ആരാധകരെ നേടിയ സോമദാസ് ബിഗ് ബോസ്സിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തെങ്കിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഷോ വിട്ടുപോകേണ്ടി വന്ന ഹതഭാഗ്യനായിരുന്നു. സിനിമകളിലും പാടിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളും നിര്‍ഭാഗ്യവും വിടാതെ പിന്തുടര്‍ന്നു. ഏറ്റവും ഒടുവില്‍, സ്റ്റാര്‍ട് മ്യൂസിക്കിന്റെ ഷൂട്ടിംഗ് വേദിയിലാണ് അദ്ദേഹം പങ്കെടുത്തത്.

 

സോമദാസിന്റെ കുടുംബത്തിന് തണലേകാന്‍ ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ് ഏറ്റെടുത്ത ആദ്യത്തെ സാമ്പത്തിക സഹായ സംരംഭത്തിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളും, സ്‌നേഹിതരും നിറഞ്ഞ മനസ്സോടെയാണ് സഹകരിച്ചത്.

നിര്‍ദ്ധനരും,ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളില്‍ ഒരു കൈത്താങ്ങാകുവാനും, ഫോമാ രൂപം നല്‍കിയ സാമ്പത്തിക സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്. ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ ഇത്തരമൊരു ഒരു സഹായ പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് സംഭാവനയായി നല്‍കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ , വിദ്യാഭ്യാസആരോഗ്യചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ് ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.

 

സോമദാസിന്റെ കുടുംബത്തെ സഹയായിക്കാന്‍ സഹകരിച്ച ഫോമയുടെ എല്ലാ അഭ്യുദയകാംഷികളോടും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെല്പിങ് ഹാന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി , ചെയര്‍മാന്‍ സാബു ലൂക്കോസ്, ഹെല്പിങ് ഹാനിന്റെ ഭാരവാഹികളും, കമ്മറ്റി അംഗങ്ങളും നന്ദി അറിയിക്കുകയും, . ഫോമയുടെയും, ഹെല്പിങ് ഹണ്ടിന്റെയും വരും കാല പദ്ധതികളുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code