Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി   - വില്‍സന്‍ ഉഴത്തില്‍, ഫോമാ ന്യൂസ് ടീം

Picture

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഔപചാരികമായ ഉല്‍ഘാടനം കോവിഡ് പ്രോട്ടോക്കോളിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വര്‍ണ്ണഗംഭീരമായി റ്റാമ്പായിലെ ക്‌നാനായ തൊമ്മന്‍ സോഷ്യല്‍ ഹാളില്‍ വച്ചു ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജും സണ്‍ഷൈന്‍ റീജിയന്‍ വൈസ്പ്രസിഡന്റ് വില്‍സണ്‍ ഉഴത്തിലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു .ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ , ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

ഫെബ്രുവരി 13 ന് വൈകിട്ട് 4 :45 നു ചെണ്ടമേളത്തിന്റെയും, നൂറില്‍പരം സ്ത്രീപുരുഷന്മാരുടെയും അകമ്പടിയോടെ നേതാക്കന്മാരെ ഹാളിലേക്ക് ആനയിച്ചു. ആക്‌സ മെറിന്‍ സന്തോഷിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ ആര്‍ വി പി വില്‍സണ്‍ ഉഴത്തിലിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. അമേരിക്കന്‍ ദേശീയഗാനം ഡാന ജോണും , ഇന്ത്യന്‍ ദേശീയഗാനം ദിവ്യ എഡ്‌വേര്‍ഡും ഷീല ഷാജുവും ചേര്‍ന്ന് ആലപിച്ചു.

 

സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍ ശ്രീ. ജെയ്‌സണ്‍ സിറിയക് സ്വാഗതം ആശംസിച്ചു. അധ്യക്ഷന്‍ വില്‍സണ്‍ ഉഴത്തില്‍ ഫോമാ കേരളത്തിലുണ്ടായ പ്രളയത്തിലും കോവിഡ് കാലത്തും നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും , റീജിയന്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ ഫോമാ പ്രസിഡന്റ് ശ്രീ. അനിയന്‍ ജോര്‍ജ് ഫോമായുടെ പുതിയ ചാരിറ്റി പദ്ധതിയായ ഹെല്പിങ് ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ടി . ഉണ്ണികൃഷ്ണന്‍ ഫോമയിലെ യുവജന വിഭാഗം , വുമണ്‍സ് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങളെപറ്റി വിശദീകരിച്ചു.

 

ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ നഴ്‌സിംഗ് ഫോറം , സീനിയര്‍ ഫോറം എന്നിവയുടെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു. ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ഗ്രാന്‍ഡ് കാനിയെന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫോമാ വഴി കിട്ടാവുന്ന സ്‌കോളര്‍ഷിപ് പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.

ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറന്മാരായ ബിനൂപ് കുമാര്‍ , ബിജു ആന്റണി എന്നിവര്‍ സണ്‍ഷൈന്‍ റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും കൂടെയുണ്ടാകും എന്നു പ്രസംഗത്തില്‍ പറഞ്ഞു.

 

സണ്‍ഷൈന്‍ റീജിയന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ശ്രീമതി. അമ്മിണി ചെറിയാന്‍ ദീപം തെളിച്ചു സംസാരിച്ചു. മെമ്പേഴ്‌സ് ജെയ്‌സണ്‍ സിറിയക് , റെജി സെബാസ്റ്റ്യന്‍ , ബിജു ലൂക്കോസ് , ഷാന്റി വര്ഗീസ് , ടിറ്റോ ജോണ്‍ വിമന്‍സ് ഫോറം ശ്രീമതി സ്മിത നോബിള്‍ ദീപം തെളിച്ചുകൊണ്ട് സംസാരിച്ചു . മെമ്പേഴ്‌സ് സുനിത മേനോന്‍, ഷീലാ ഷാജു കള്‍ച്ചറല്‍ ഫോറം ശ്രീ ഹരി കുമാര്‍ ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു .. ഏരിയ കോര്‍ഡിനേറ്റര്‍ ഷിബു ജോസഫ്ഉം സന്നിഹിതനായിരുന്നു. അഗ്രികള്‍ച്ചര്‍ ഫോറം ശ്രീ ഷെന്‍സി മാണി ദീപം തെളിച്ചു കൊണ്ട് സംസാരിച്ചു

ബിസിനസ് ഫോറം ജോസ് സെബാസ്റ്റ്യന്‍ , സുശീല്‍ നാലകത്തു എന്നിവരുടെ സാന്നിധ്യത്തില്‍ ശ്രീ സന്തോഷ് തോമസ് ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു കൃഷിപാഠം ക്ലാസ് സീസണ്‍ 2 ഉത്ഘാടനം ബഹു സിറില്‍ ഡേവി അച്ചന്‍ നിര്‍വഹിച്ചു.

ശ്രീ ജെയിംസ് ഇല്ലിക്കല്‍ ( ഫോമാ ഹെല്പിങ് ഹാന്‍ഡ്‌സ് സോണല്‍ കോഓര്‍ഡിനേറ്റര്‍) , ശ്രീ ജോസ് സെബാസ്റ്റ്യന്‍ (റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് ) ശ്രീ സാബു ലൂക്കോസ് തുടങ്ങിയവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍ന്മാരായിരുന്നു .


സണ്‍ഷൈന്‍ റീജിയണിലെ അംഗസംഘടനാ പ്രസിഡന്റുമാരെയും,അസോസിയേഷനെ പ്രതിനിധീകരിച്ചു വന്നവരെയും ഫോമാ നേതൃത്വം പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. എല്ലാ അസോസിയേഷന്‍ ഭാരവാഹികളും ഫോമായ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു സംസാരിച്ചുഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ വര്ഗീസ് , പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് സജി കരിമ്പന്നൂര്‍ , മുന്‍ നാഷണല്‍ കമ്മിറ്റി അംഗം നോയല്‍ മാത്യു , മലയാളത്തിനൊരു ഡോളര്‍ കമ്മിറ്റി ചെയര്മാന് ജോമോന്‍ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പൗലോസ് കുയിലാടനും, നിവിന്‍ ജോസും നേതൃത്വം നല്‍കിയ ഫോമാ നാടകമേളയുടെ മത്സരവിജയികള്‍ക്കുള്ള ട്രോഫികളും , സ്‌പോണ്‍സേഴ്‌സിനുള്ള ഫലകങ്ങളും നല്‍കി ആദരിച്ചു .

 

ശാലു ജോസഫ് ,ഡോ. കാരന്‍ ചെറിയാന്‍ ജോസഫ് അഞ്ജലി ചെമ്പരത്തി ,ഡാന ജോണ്‍ , ജിജി ,നിവിന്‍ ജോസ്, ഹരികുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

 

മികവുറ്റ കഴിവുകളോടെയും,അചഞ്ചലമായ ഭാഷാ ശൈലിയോടും കൂടി ശ്രീമതി ഷീല ഷാജുവിന്റെയും, ശ്രീമതി അഞ്ജന ഉണ്ണിക്കൃഷ്ണന്റെയും എംസി കൊണ്ട് മീറ്റിംഗിന് കൂടുതല്‍ കൊഴുപ്പേകി .

സണ്‍ഷൈന്‍ റീജിയന്റെ സെക്രട്ടറി ശ്രീ .ബിജു ലൂക്കോസിന്റെ നന്ദി പ്രകടനത്തോടും അതിനു ശേഷം ഡിന്നറോടും കൂടി 8 മണിയോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു .

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code